തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ് വെയര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കും. എഞ്ചിനീയറിംഗ് വിത്ത് പൈത്തണ്‍, ലാടെക്ക് എന്നീ കോഴ്സുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. എഞ്ചിനീയറിംഗ് വിത്ത് പൈത്തണ്‍ ആഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 5 വരെയും ലാടെക്ക് പ്രോഗ്രാം ആഗസ്റ്റ് 14 മുതല്‍ ആഗസ്റ്റ് 27 വരെയും സംഘടിപ്പിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലുള്ള മൂഡില്‍ സൗകര്യം ഉപയോഗിച്ചാണ് കോഴ്സ് ആവിഷ്കരിച്ചിരിക്കുന്നത്. ദിവസം 2 മണിക്കുര്‍ വീതമായിരിക്കും ക്ലാസ്. പൈത്തണ്‍ പരിശീലനം വൈകുന്നേരം 6 മുതല്‍ 8 വരെയും ലാടെക് പരിശീലനം 7 മുതല്‍ 9 വരെയും ആയിരിക്കും. ഇന്‍ഡസ്ട്രിയില്‍ ഫലപ്രദമായി പ്രയോഗിക്കാന്‍ പ്രാപ്തമായ രീതിയിലാണ് കോഴ്സുകളുടെ പാഠ്യക്രമം. പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 11.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://icfoss.in/events എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നരം 5 മണിവരെ +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962 | എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: