വയനാട്: മുണ്ടക്കൈയെയും ചൂരല്‍മലയെയും ബന്ധിപ്പിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈന്യം വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലം പണി പൂര്‍ത്തിയാക്കിയത്.
24 ടണ്‍ ശേഷിയും190 അടി നീളവുമുള്ള പാലമാണ് നിര്‍മ്മിച്ചത്. മദ്രാസ് റെജിമെന്റിന്റെ എന്‍ജിനിയറിംഗ് വിഭാഗമാണ് പാലം പണിതത്.മലയാളി മേജര്‍ ജനറല്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മ്മാണം നടത്തിയത്.
പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ചാണ് പാലത്തിന്റെ തൂണ് സ്ഥാപിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം സൈനിക വാഹനം കയറ്റി പാലത്തിന്റെ ബലം പരിശോധിച്ചു. പിന്നാലെ മണ്ണ്മാന്തി യന്ത്രം ഉള്‍പ്പെടെ കയറ്റി വിട്ടു.ബെയ്ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വഴിയൊരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: