കല്‍പ്പറ്റ:രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ അതിശക്തമായ മഴ. ഉച്ചയ്ക്ക് രണ്ടര മണിക്ക് ശേഷമാണ് പ്രദേശത്ത് മഴ ആരംഭിച്ചത്.
ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിലാണ് അതിശക്തമായ മഴയുളളത്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. മുണ്ടക്കൈയിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തല്ക്കാലം മാറാനാണ് നിര്‍ദേശം.
മുണ്ടക്കൈയിലും ശക്തമായ മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ചൂരല്‍മലയിലും കനത്ത മഴ പെയ്യുന്നുണ്ട്. മഴ പെയ്യുന്നത് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാകാന്‍ കാരണമാകുമോയെന്ന് ആശങ്കയുണ്ട്.അതേസമയം, ചൂരല്‍മലയില്‍ സൈന്യം നിര്‍മിക്കുന്ന ബെയിലി പാലം പൂര്‍ത്തിയാകാറായി.
ഇതിനുശേഷം മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.മഴ കുറഞ്ഞശേഷം പുഞ്ചിരിമട്ടത്തെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: