ഡെഹാറാഡൂൺ: കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഡെറാഡൂൺ, ഹൽദ്വാനി, ചമോലി എന്നിവിടങ്ങളിൽ മഴക്കെടുതിയിൽ നാല് പേരെ കാണാതായി. ഡെറാഡൂണിലെ റായ്പൂർ പ്രദേശത്ത് കവിഞ്ഞൊഴുകുന്ന സീസണൽ കനാലിലെ വെള്ളത്താൽ രണ്ട് പേർ ഒഴുകിപ്പോയതായി ദുരന്ത നിയന്ത്രണ റൂം അറിയിച്ചു.
ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നും മറ്റൊരാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: