കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിഷന് റിപ്പോര്‍ട്ട് ഒരു വ്യക്തിയുടെ താത്പര്യത്തിന് വേണ്ടി മാത്രം എന്തിന് മരവിപ്പിക്കണമെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ സുപ്രധാന ഭാഗങ്ങള്‍ വെളിപ്പെടുത്തണമെന്ന കേരള സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ചലച്ചിത്ര നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് വി.ജി അരുണ്‍ ഈ നിരീക്ഷണം നടത്തിയത്.
ഹര്‍ജി പരിഗണിക്കവെ, ജസ്റ്റിസ് ഹേമ കമ്മിഷന്റെ നടപടികളില്‍ സജിമോന്‍ പങ്കെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മിഷന്റെ അഭിഭാഷകന് ഹര്‍ജിക്കാരന്റെ വാദത്തെ എതിര്‍ത്തു. ഹര്‍ജി പൊതുതാല്‍പ്പര്യ ഹരജിയായി (പി
ഐഎല്‍) പരിഗണിച്ച ഡിവിഷന് ബെഞ്ച്, ഹര്‍ജി പൊതുതാല്‍പ്പര്യമല്ലെന്നും സ്വകാര്യതാല്പര്യമാണെന്നും സ്ഥിരീകരിച്ചതായും അഭിഭാഷകന് വ്യക്തമാക്കി.
അതേസമയം ഹര്‍ജിക്കാരന്റെ ആവശ്യപ്രകാരം ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ റിപ്പോര്‍ട്ടിലെ സുപ്രധാന ഭാഗങ്ങള്‍ വെളിപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ സ്റ്റേയും ഹൈക്കോടതി നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: