കൊച്ചി: അര്‍ത്ഥമറിഞ്ഞുള്ള വായന മനുഷ്യ ഹൃദയങ്ങളില്‍ മാനവികതയുടെ ഉത്സവം സൃഷ്ടിക്കുമെന്ന് പ്രൊഫ. എം.കെ. സാനു മാസ്റ്റര്‍. എറണാകുളം ബിടിഎച്ചില്‍ 27-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം വളരെ ശുഷ്കമായ സാഹചര്യത്തിലാണെന്നും ഇവ തരണം ചെയ്യാന്‍ വായന നമ്മെ സഹായിക്കുമെന്നും സാനു മാസ്റ്റര്‍ പറഞ്ഞു. ആശയങ്ങളെ അനുവാചക മനസുകളില്‍ കുടിയിരുത്തുവാന്‍ എഴുത്തുകാര്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ കൈകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എല്‍. മോഹന വര്‍മ്മ, ജസ്റ്റിസ് പി.എസ്. ഗോപിനാഥന്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. എം.സി. ദിലീപ് കുമാര്‍, അഡ്വ. എം. ശശിശങ്കര്‍, എസ്. സതീഷ് ബാബു, ഇ.എം. ഹരിദാസ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. പിന്നാലെ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 8 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: