ചെന്നൈ: വയനാട്ടിലെ ദുരന്തമേഖലയില്‍ അനിയന്ത്രിത ഖനനം നടന്നിരുന്നോയെന്ന ആശങ്ക പ്രകടിപ്പിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാനുള്ള നടപടികള്‍ ട്രൈബുണല്‍ ആരംഭിച്ചു. അധികൃതരില്‍ നിന്നും സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഏലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മുണ്ടക്കൈ മേഖല വിനോദസഞ്ചാരികളുടെ ഇഷ്ടാകേന്ദ്രങ്ങളില്‍ ഒന്നാണ്. ഇക്കാരണത്താല്‍ ഒട്ടേറെ റിസോര്‍ട്ടുകളും ഇവിടെയുണ്ട്.
കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട് . അപകടമേഖലയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ ബോധവല്‍ക്കരണവും മുന്നൊരുക്കങ്ങളും നടത്തണമെന്നാണ് നിര്‍ദ്ദേശം. അനധികൃത ഖനനങ്ങള്‍ അനുവദിക്കാന്‍ പാടില്ല.
ഇത്തരം മേഖലകളില്‍ ഭൂമിയുടെ ഉപയോഗ രീതികളിലെ മാറ്റവും അവിടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും അപകട സാധ്യത മുന്‍കൂട്ടി കണ്ടു വേണം നിര്‍വഹിക്കാന്‍. കാലാവസ്ഥാ മാറ്റം കൂടി പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കരുതല്‍ വേണമെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടോ എന്നാണ് ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബഞ്ച് അന്വേഷണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക