Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിങ്ങലായി ഇന്നും കവളപ്പാറയും പുത്തുമലയും

വിനീത വേണാട്ട് by വിനീത വേണാട്ട്
Jul 31, 2024, 01:08 am IST
in Kerala
കവളപ്പാറ ദുരന്തം (ഫയല്‍ ചിത്രം)

കവളപ്പാറ ദുരന്തം (ഫയല്‍ ചിത്രം)

കൊച്ചി: 2019, ആഗസ്റ്റ് 8, സമയം സായാഹ്നത്തോട് അടുക്കുന്നു. തോരാതെ പെയ്യുന്ന മഴ. മഴയോട് കലഹിക്കുന്ന മനുഷ്യര്‍. മഴത്തുള്ളികള്‍ പ്രഹരമേല്‍പ്പിക്കുന്ന ഒരു ഭൂപ്രകൃതിയില്‍ അധിവസിക്കുന്നവര്‍ക്ക് കലഹിക്കാതെ തരമില്ലല്ലോ. മാനം കറുക്കുമ്പോള്‍ മനം പിടയ്‌ക്കുന്നവര്‍. വയനാട് മേപ്പാടിയിലെ പുത്തുമല നിവാസികള്‍. അന്ന് വൈകിട്ട് നാലിനായിരുന്നു ആ മഹാദുരന്തം അവര്‍ക്കുമേല്‍ വന്നുപതിച്ചത്, ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍. 17 പേര്‍ മണ്ണിനടിയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. ഒറ്റ ദിനം കൊണ്ട് ഒരു ഗ്രാമം തുടച്ചുനീക്കപ്പെട്ടു. 12 പേരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തു. അഞ്ചുപേര്‍ എവിടെയെന്നതിന് ഇന്നും ഉത്തരമില്ല. മടങ്ങിവരുമെന്ന് നേരിയ പ്രതീക്ഷ പോലുമില്ലെങ്കിലും അവര്‍ക്കായുള്ള ഉറ്റവരുടെ കാത്തിരിപ്പ് ഇന്നും തുടരുന്നു.

മുതിരത്തൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടില്‍ അവറാന്‍ (62), പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), പുത്തുമല എസ്റ്റേറ്റില്‍ അണ്ണയ്യ (54), പച്ചക്കാട് എക്കണ്ടത്തില്‍ നബീസ (74) എന്നിവരെയാണ് അന്നത്തെ ഉരുള്‍പൊട്ടലില്‍ കാണാതായത്. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായിരുന്നു പുത്തുമല. ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായവര്‍ സര്‍ക്കാരിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും പുനരധിവാസ പദ്ധതികളുടെ ബലത്തില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.

പുത്തുമല ഗ്രാമത്തില്‍ 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, 22 വീടുകള്‍ ഭാഗികമായും. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട് തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‌ക്കെയാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി ഒരു പ്രദേശമാകെ കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്.

മലപ്പുറം കവളപ്പാറയില്‍ കുന്നിടിഞ്ഞ് ദുരന്തം ഉണ്ടായത് 2019 ആഗസ്റ്റ് എട്ടിനാണ്. 59 ജീവനുകള്‍ നഷ്ടമായി. എന്നാല്‍ പുറംലോകം ദുരന്തമറിഞ്ഞത് 12 മണിക്കൂര്‍ വൈകിയാണ്. മൊബൈല്‍ ടവറുകളും വൈദ്യുതി പോസ്റ്റുകളും ഉള്‍പ്പടെ തകര്‍ന്നതാണ് ദുരന്തവാര്‍ത്ത പുറത്തറിയാന്‍ വൈകിയതിന് കാരണം. ആഗസ്ത് ആദ്യം മുതല്‍ തന്നെ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയുണ്ടായിരുന്നു. എന്നാല്‍ ആഗസ്ത് 8ന് വൈകുന്നേരം പെയ്ത മഴയ്‌ക്ക് ശക്തി കൂടുതലായിരുന്നു. കവളപ്പാറയിലെ മുത്തപ്പന്‍ കുന്ന് ഇടിഞ്ഞിറങ്ങി 42 വീടുകള്‍ മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനം 19 ദിവസം നീണ്ടു. കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു അത്. 59 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 11 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ആരാധനാലയങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, വാഹനങ്ങള്‍, എസ്‌റ്റേറ്റ് പാടി, കാന്റീന്‍, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. പുത്തുമലയിലും കവളപ്പാറയിലുമായി 76 ജീവനുകളാണ് നഷ്ടമായത്.

Tags: Kavalapara DisasterPuthumala disaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘റീ ബില്‍ഡ് കേരള’ വെറും വാചക കസര്‍ത്ത്: കെ. സുരേന്ദ്രന്‍

Kerala

പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട്

Kerala

കവളപ്പാറ ദുരന്തം: ഉന്നതതല സമിതി രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.