സൈന്യം താല്‍ക്കാലികമായി നിര്‍മ്മിച്ച പാലത്തിലൂടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് തുടരുകയാണ്. ഒട്ടേറെ മൃതദേഹങ്ങള്‍ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ നിന്നും പുറത്തെത്തിക്കാനായി. ഇന്ത്യന്‍ ആര്‍മിയുടെ സതേണ്‍ കമാന്റിന്റെ 200 പേരുള്‍പ്പെട്ട രക്ഷാസംഘമാണ് ഇവിടെ എത്തിയിരിക്കുന്നത്.
സൈന്യം താല്‍ക്കാലിക പാലം പണിയുന്നതിന്റെ വീഡിയോ കാണൂ:
In all, four columns with Medical Aid Posts have reached the site. Areas affected are – Vellarimela, Muppidi, Mundekkai, Chooralmala, Attamala and Noolpuzha. More than 150 persons have been evacuted to safety. Rescue efforts in other locations underway
Two… pic.twitter.com/zSZqbB3IaB
— Southern Command INDIAN ARMY (@IaSouthern) July 30, 2024
ഇതിനിടെ വ്യോമസേന ഹെലികോപ്റ്ററില്‍ പറന്നുചെന്ന് ഒറ്റപ്പെട്ടു പോയവരെ അപകടമേഖലയില്‍ നിന്നും രക്ഷിക്കുന്നുണ്ട്. സൈന്യം അപകടമേഖലയില്‍ മെഡിക്കല്‍ എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ അടിയന്തരമായ വൈദ്യസഹായം നല്കിവരുന്നു.
അതിവേഗമാണ് സൈന താല്‍ക്കാലിക പാലം ഉയര്‍ത്തിയത്. മദ്രാസ് എഞ്ചിനിയേഴ്സ് ഗ്രൂപ്പിന്റെ എഞ്ചിനീയര്‍ ടാസ്ക് ഫോഴ്സാണ് താല്‍ക്കാലിക പാലം ഉയര്‍ത്തിയത്. 110 അടിയുള്ള ബെയ് ലി പാലമാണ് അടിയന്തരമായി നിര്‍മ്മിച്ചത്. മണം പിടിക്കാന്‍ കഴിവുള്ള മൂന്ന് സ്നിഫര്‍ ഡോഗുകളെയും സൈന്യം എത്തിച്ചിട്ടുണ്ട്.
വെള്ളാരിമല, ചൂരല്‍മല, അട്ടമല, നൂല്പുഴ എന്നീ അപകടമേഖലകളില്‍ നിന്നും 150 പേരെ സൈന്യം രക്ഷിച്ചു. ഇവരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: