വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽമലയിൽ വലിയ കല്ലുകൾ പ്രദേശമാകെ നിറഞ്ഞിരിക്കുകയാണ്. ഇരുന്നൂറോളം വീടുകൾ ഉണ്ടായിരുന്നിടത്ത് നിലവിൽ വിരലിൽ എണ്ണാവുന്ന വീടുകൾ മാത്രമാണ് ഉള്ളത്. വീടുകളിൽ നിന്നും ഇനിയും എത്ര പേരെ രക്ഷപ്പെടുത്താനുണ്ടെന്ന് ഇപ്പോഴും വ്യക്തതയില്ല.
അതേസമയം ചൂരൽമലയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി കനത്ത കോടമഞ്ഞ് തുടരുകയാണ്. ഇരുട്ടും രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: