പത്തനംതിട്ട: അതിശക്തമായ മഴ തുടരുന്നതിനാല്‍ പത്തനംതിട്ട , തൃശൂര്‍ ജില്ലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.പത്തനംതിട്ടയില്‍ രാത്രിയാത്ര, കുട്ടവഞ്ചിയുള്‍പ്പെടെയുള്ള വിനോദ സഞ്ചാരം, ക്വാറികളുടെ പ്രവര്‍ത്തനം എന്നിവയ്‌ക്ക് ബുധനാഴ്ച മുതല്‍ ആഗസ്റ്റ് 5 വരെ നിരോധനം ഏര്‍പ്പെടുത്തി.
ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ 6വരെ പാടില്ലെന്നാണ് അറിയിപ്പ്. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്,ട്രക്കിംഗ് എന്നിവയ്‌ക്ക് അനുവാദമില്ല. ക്വാറികളുടെ പ്രവര്‍ത്തനം മണ്ണെടുപ്പ്, പാറ പൊട്ടിക്കല്‍,ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തികള്‍ക്കും നിരോധനമുണ്ട്.
തൃശൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്‌ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് നിരോധനം .കൂടാതെ ചാലക്കുടി മലക്കപ്പാറ വഴിയുള്ള യാത്രയ്‌ക്കും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്‌ക്ക് അനുമതി തേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: