ന്യൂദല്‍ഹി: “കോണ്‍ഗ്രസ് ഭരിച്ച കഴിഞ്ഞ 75 വര്‍ഷം വടക്കുകിഴക്കേ ഇന്ത്യ വെറും ഒരു അനാഥ ശിശുവായിരുന്നു. ഈ വടക്ക് കിഴക്കന്‍ മേഖലയെ വളര്‍ച്ചയുടെ എഞ്ചിനാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.”-ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ടെലികോം കണക്ഷന് എത്തിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു. “ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി ഫണ്ട് അനുവദിച്ചിട്ടുണ്ട്, എല്ലാ ആഴ്ചയും അതിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.” – ഏറെക്കുറെ ദുര്‍ഘടമായ ഭൂമിശാസ്ത്രമുള്ള വടക്ക് കിഴക്കന്‍ മേഖലയുടെ കൂടി ടെലികോം ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.
“ഇന്ത്യയിലാകെ ടെലികോം കണക്ഷന് എത്തിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ദൃഡനിശ്ചയമുണ്ട്. ഇനി 24000 ഗ്രാമങ്ങളില്‍ കൂടി ടെലികോം ബന്ധത്തിലേക്ക് എത്തിച്ചേരാനുണ്ട്. ഈ ഗ്രാമങ്ങളിലേക്ക് ടെലികോം കണക്ഷന് എത്തിക്കാന്‍ ഒരു പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. “- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
“ഈ 24,000 ഗ്രാമങ്ങളില്‍ നല്ലൊരു പങ്ക് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലാണ്. ഇവിടേക്ക് കണക്ഷന് എത്തിക്കാനുള്ള ആസൂത്രണങ്ങളും തന്ത്രങ്ങളും ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും ഒരു വര്‍ഷത്തിനകം ഇവിടെയെല്ലാം ടെലികോം ബന്ധം എത്തും.”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
“അസമിലും സിക്കിമിലും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 11,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 100 പോസ്റ്റ് പേയ്മെന്റ് ബാങ്കുകള്‍ ആരംഭിച്ചു. ബാങ്കിംഗ് സേവനത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഈ മേഖലയിലെ സാധാരണക്കാരെ ഉള്‍ച്ചേര്‍ക്കുകയാണ് ലക്ഷ്യം.”-ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: