തായ് വാന്‍ ചൈനയെ ഉപേക്ഷിച്ച് ബിസിനസിനും വിതരണശൃംഖലകള്ക്കുമായി ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നു. 2018നും 2023നും ഇടയില്‍ തായ് വാന്റെ ഇന്ത്യയിലെ നിക്ഷേപം 66.5 കോടി ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ടെന്ന് തായ് വാന്‍ എക്സറ്റേണല്‍ ട്രേഡ് ഡവലപ് മെന്റ് കൗണ്‍സില്‍ ചെയര്മാന് ജെയിംസ് ഹുവാങ്ങ് പറയുന്നു. 2006 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ തായ് വാന്റെ ഇന്ത്യയിലെ നിക്ഷേപം 27.7 കോടി ഡോളര്‍ ആയി ചുരുങ്ങിയിരുന്നു. ഇതിന് വിപരീതമായാണ് 2018 മുതലുള്ള കുതിപ്പ്.
തായ് വാന്‍ ചൈനയില്‍ നിന്നും വിതരണ ശൃംഖല മാറ്റുന്നതിന്റെ ഭാഗമായി ശ്രദ്ധകേന്ദ്രീകരിക്കുന്ന രണ്ട് മേഖലകള്‍ മൊബൈല്‍ ഫോണ്‍ അസംബ്ലിങ്ങ്, പാദരക്ഷകള്‍ എന്നിവയാണ്. ഇലക്ട്രോണിക്സ് ഉല്പാദന രംഗത്തും തായ് വാന്‍ കമ്പനികള്‍ ഇന്ത്യയില്‍ ഉല്പാദനം ആരംഭിയ്ക്കും. തായ് വാനില്‍ നിന്നും ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കമ്പനികള്‍ ഇന്ത്യയെ അവരുടെ ഉല്പാദനത്തിനുള്ള ഹബ്ബാക്കി മാറ്റാന്‍ പോവുകയാണ്. ഇതോടെ ഇന്ത്യയ്ക്ക് ലോകവ്യാപകമായി അംഗീകാരം ലഭിക്കും.
കൂടുതല്‍ തായ് വാന്‍ കമ്പനികള്‍ ചൈനയില്‍ നിന്നും വിതരണശൃംഖല ഇന്ത്യയിലേക്ക് മാറ്റുകയാണ്. തായ് വാനുമായി ഇന്ത്യയ്ക്ക് ഔദ്യോഗികബന്ധമില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തായ് വാനുമായി ഇന്ത്യ ശക്തമായി അടുത്തിട്ടുണ്ട്. സെമി കണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയുടെ ഉല്പാദനം വര്‍ധിപ്പിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
1000 കോടി ഡോളറിന്റെ ഉത്തേജക പദ്ധതിയുടെ ഭാഗമായി ഗുജറാത്തില്‍ ടാറ്റയും തായ് വാന്റെ പവര്‍ചിപ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പും ചേര്‍ന്ന് സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ സൗകര്യം ഒരുക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെമികണ്ടക്ടര്‍ മേഖലയില്‍ പരിശീലനം നല്കാന് പോവുകയാണെന്നും ജെയിംസ് ഹുവാങ്ങ് പറഞ്ഞു. ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും
അതുപോലെ സാങ്കേതിക വിദ്യാരംഗത്ത് തായ് വാന്‍ കൂടുതല്‍ മനുഷ്യവിഭവശേഷി ആവശ്യമാണ്. ഇതിന്റെ ഭാഗമായി 1000 ഇന്ത്യക്കാര്‍ തായ് വാനില്‍ പോയി ജോലി ചെയ്യും. സാധാരണ വിയറ്റ്നാം, തായ് ലാന്റ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ തൊഴിലാളികളെ തായ് വാന്‍ എടുത്തിരുന്നത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: