മുബൈ: ലോകപ്രസിദ്ധമാണ് സ്വിസ് വാച്ച് നിര്മ്മാതാക്കളയാ ജേക്കബ് ആന്റ് കോ. ലിമിറ്റഡ് എഡിഷന് വാച്ച് ഇറക്കുന്നതിലും പ്രമുഖര്‍. ലിമിറ്റഡ് എഡിഷന് എന്ന് വെച്ചാല്‍ വാച്ചിന്റെ മൂല്യം നിലനിര്‍ത്താന്‍ വിരലിലെണ്ണാവുന്ന ഏതാനും വാച്ചുകളേ ആ സീരീസില്‍ ഇറക്കൂ. ഇപ്പോള്‍ രാമക്ഷേത്രവാച്ചുകളുമായി എത്തിയിരിക്കുകയാണ് ജേക്കബ് ആന്റ് കോ. വില കേട്ട് ഞെട്ടേണ്ട- 34 ലക്ഷം രൂപ (41000 ഡോളര്‍).
ഡയലില്‍ രാമക്ഷേത്രവും, ഭക്തഹനുമാനും ശ്രീരാമനും ഉണ്ട് എന്നതാണ് പ്രത്യേകത. കാവിയോട് ലയിച്ചുചേരുന്ന ഒന്നാണ് സ്ട്രാപ്പിന്റെ നിറം. ആത്മീയത, പരിശുദ്ധി, പ്രാര്‍ത്ഥന എന്നീ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന നിറമാണ് സ്ട്രാപ്പിനുള്ളത്. എപിക് എക്സ് സ്കെലിട്ടന്‍ സീരിസിനെ ആധാരമാക്കിയാണ് ഈ വാച്ച് പുറത്തിറക്കുന്നത്. .
വാച്ച് ഒമ്പത് മണിയാകുമ്പോള്‍ ഡയലിലെ രാമക്ഷേത്രം പുറത്ത് കാട്ടും. ആറ് മണിയാകുമ്പോള്‍ ജയ് ശ്രീറാം പറയുന്നത് കേള്‍ക്കാം.ശ്രീരാമനേയും ഹനുമാനെയും വ്യക്തതയോടെ ഡയലില്‍ കാണിച്ചിരിക്കുന്നു.
ആകെ 49 വാച്ചുകളേ നിര്‍മ്മിച്ച് പുറത്തിറക്കിയിട്ടുള്ളൂ. ഇതില്‍ 35 വാച്ചുകള്‍ വിറ്റുകഴിഞ്ഞു. ഇനി ബാക്കിയുള്ളത് 14 വാച്ചുകള്‍ മാത്രം. ഇന്ത്യന്‍ റീട്ടെയ് ലര്‍ കമ്പനിയായ ഇതോസുമായി ചേര്‍ന്നാണ് സ്വിസ് കമ്പനി രാംമന്ദിര്‍ വാച്ച് ഇറക്കിയിരിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നതോടെ നിരവധി നിര്‍മ്മാതാക്കള്‍ അതിനോട് ആദരവ് പ്രകടിപ്പിക്കുന്ന ഒട്ടേറെ ഉല്പന്നങ്ങള് പുറത്തിറക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജ്വല്ലേഴ്സ് ചില സവിശേഷ ആഭരണങ്ങള്‍ പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: