കൊച്ചി : എറണാകുളത്ത് നിന്നും പാലക്കാട് വഴി ബംഗളുരുവിലേക്ക് 31ന് ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് സ്പെഷ്യൽ സർവീസിനുള്ള റോക്ക് ഷൊർണുരിൽ നിന്നും എറണാകുളം സ്റ്റേഷനിൽ എത്തിച്ചു.
നേരെത്തെ കൊല്ലത്തും എറണാകുളത്തുമായി കിടന്നിരുന്ന വന്ദേഭാരത് റോക്ക് മംഗളുരുവിലേക്ക് മാറ്റിയിരുന്നു. പകരം ഓറഞ്ച് നിറമുള്ള 8 കോച്ചുകളുള്ള റോക്ക് പുതിയ സർവീസിന് ഉപയോഗിക്കാനാണ് ദക്ഷിണ റെയിൽവേയുടെ തീരുമാനം.
എറണാകുളം ജംഗ്ഷന്‍ മുതല്‍ ബംഗളൂരു കന്റോണ്‍മെന്റ് വരെ ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവിസുകൾ. എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ (06001) ജൂലൈ 31 മുതൽ ആഗസ്റ്റ് 25 വരെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവിസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് ബംഗളൂരുവിലെത്തും. ആഗസ്റ്റ് എട്ടിനും 26നും ഇടയിലെ വ്യഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ച 5.30ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബംഗളൂരു-എറണാകുളം വന്ദേഭാരത് സ്പെഷൽ (06002) ഉച്ചക്ക് 2.20ന് എറണാകുളത്തെത്തും. ഇരു ദിശയിലേക്കും 12 സർവിസുകളാണ്ടാവുക. ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർ പേട്ട എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: