തിരുവനന്തപുരം: പൂജകൾക്കായി ക്ഷേത്രം തുറന്നിരിക്കുന്ന സമയത്ത് ഡ്യൂട്ടിയിലായിരുന്ന മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പോലീസ് നടപടിയിൽ തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ക്ഷേത്ര ട്രസ്റ്റും പൂജാരിയും സ്വീകരിക്കുന്ന നിയമനടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനും യോഗം തീരുമാനിച്ചു.
ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളെ അവഗണിക്കുകയും ഹൈന്ദവരുടെ വിശ്വസങ്ങളെ നിരന്തരം അവഹേളിക്കുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ തന്ത്രി മണ്ഡലം കർശനമായ നിയമ നടപടികൾ സ്വീകരിക്കുകയും ഭക്തജനങ്ങളെയും വിശ്വാസികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും തന്ത്രി മണ്ഡലം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പ്രസിഡന്റ് ബ്രഹ്മശ്രീ.നീലമന വി.ആർ.നമ്പൂതിരി, വൈസ് പ്രസിഡന്റ് ബ്രഹ്മശ്രീ. വാഴയിൽ മഠം എസ്.വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ. ക്ടാക്കോട്ടില്ലം രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി ബ്രഹ്മശ്രീ.കുടൽമന വിഷ്ണു നമ്പൂതിരി, ട്രഷറർ ബ്രഹ്മശ്രീ. പാൽക്കുളങ്ങര ഗണപതി പോറ്റി, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. മരങ്ങാട്ടില്ലം സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: