മുവറ്റുപുഴ: നിര്‍മല കോളേജില്‍ നിസ്കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാദർ ജസ്റ്റിൻ കെ. കുര്യാക്കോസ് പറഞ്ഞു. 72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാടു തന്നെ കോളജ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റായ പ്രചരണങ്ങളിലൂടെ മത സ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണം.പ്രാർഥനാ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ കത്ത് നൽകിയിരുന്നു. ഈ ആവശ്യം അംഗീകരിക്കാനാവില്ല. വിദ്യാർഥികൾ പെട്ടെന്നുള്ള ഒരു പ്രതികരണമായാവാം പ്രതിഷേധിച്ചത്. കുട്ടികൾക്കെതിരായ അച്ചടക്ക നടപടികൾ ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികൾ നിർമലയിലെ കുട്ടികളാണ്. അവരെ തെറ്റുകൾ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിദ്യാർത്ഥി പ്രതിഷേധത്തിൽ ഖേദ പ്രകടവുമായി മഹല്ല് കമ്മിറ്റികൾ രംഗത്തെത്തി. കുട്ടികൾ ചെയ്തത് തെറ്റാണെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കോളേജ് മാനേജുമെൻ്റുമായി ചർച്ച നടത്തിയാണ് ഖേദ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: