ശ്രീനഗര്‍: അമര്‍നാഥ് യാത്ര ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോഴേക്കും ഭാക്തരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിക്കാര്‍ഡ് മറികടന്നു. അമര്‍നാഥ് തീര്‍ത്ഥാടകരുടെ എണ്ണം 4.51 ലക്ഷം കടന്നതോടെയാണിത്.
ജൂണ്‍ 29ന് ആരംഭിച്ച തീര്‍ത്ഥാടനത്തില്‍ ഇതുവരെ 4.51 ലക്ഷത്തിലധികം ഭക്തര്‍ അമര്‍നാഥ് ഗുഹക്കുള്ളില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ആകെ 4.45 ലക്ഷം ഭാക്തരാണ് ദര്‍ശനത്തിനെത്തിയതെന്ന് തീര്‍ത്ഥാടനം നിയന്ത്രിക്കുന്ന ശ്രീഅമര്നാഥ്ജി ദേവാലയ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച, ഏകദേശം 8,000 തീര്‍ത്ഥാടകര്‍ ഗുഹാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, ഞായറാഴ്ച 1,677 തീര്‍ത്ഥാടകര്‍ ജമ്മുവിലെ ഭഗവതി നഗര്‍ യാത്രിനിവാസില്‍ നിന്ന് താഴ്വരയിലേക്ക് പുറപ്പെട്ടു.
ഇത്തവണത്തെ തീര്‍ത്ഥയാത്ര ആരംഭിച്ചതിന് ശേഷം താഴ്വരയിലേക്ക് പോകുന്ന ഏറ്റവും ചെറിയ തീര്‍ത്ഥാടക സംഘമാണിത്. 52 ദിവസമാണ് അമര്‍നാഥ് തീര്‍ത്ഥാടനം. ആഗസ്ത് 29ന് തീര്‍ത്ഥാടനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: