ന്യൂദല്‍ഹി: പിഎം സൂര്യഭവനം പദ്ധതിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനങ്ങളില്‍ ഒന്നാമത് ഗുജറാത്ത്. കേരളം മൂന്നാം സ്ഥാനത്ത്. മഹാരാഷ്‌ട്രയാണ് രണ്ടാമത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1.35 ലക്ഷം പ്ലാന്റുകളാണ് ഗുജറാത്തില്‍ സ്ഥാപിച്ചത്. മഹാരാഷ്‌ട്രയില്‍ 34,088 പ്ലാന്റുകളും കേരളത്തില്‍ 23,468 പ്ലാന്റുകളും സ്ഥാപിച്ചു.
പദ്ധതിപ്രകാരം അഞ്ച് മാസത്തിനിടെ 2.39 ലക്ഷം പ്ലാന്റുകളാണ് സ്ഥാപിച്ചതെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസി ലിമിറ്റഡ് അറിയിച്ചു. 59,231 അപേക്ഷകളാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. ആഗസ്തില്‍ രാജ്യത്ത് അഞ്ച് ലക്ഷം സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റുകളില്‍ ഭൂരിഭാഗവും 2-3 കിലോവാട്ട് ശേഷിയുള്ളതാണ്.
പ്രതിദിനം 3,000-4,000 പ്ലാന്റുകളാണ് നിലവില്‍ സ്ഥാപിക്കുന്നത്. കൂടുതല്‍ സോളാര്‍ പ്ലാന്റുകള്‍ ഒറ്റ ദിവസം കൊണ്ട് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഒരു കോടി പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുകയെന്നതാണ് പിഎം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: