പാരീസ്: ഭാരത ഒളിംപിക്സ് സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി വനിതാ ബോക്സര്‍ നിഖാത് സരിന് പ്രീ ക്വാര്‍ട്ടറിലെത്തി. ആദ്യ റൗണ്ടില്‍ ജര്‍മനിയുടെ മാക്സി ക്ലോട്സറിനെ 5-0ന് തോല്‍പ്പിച്ചാണ് സരിന് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 50 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന നിഖാത് സരിന്റെ അടുത്ത എതിരാളി ചൈനയുടെ വു യു ആണ്. ആഗസ്റ്റ് ഒന്നിനാണ് പോരാട്ടം.
ശനിയാഴ്ച അര്‍ദ്ധരാത്രി നടന്ന 54 കി.ഗ്രം മത്സരത്തില്‍ മറ്റൊരു ഭാരത താരമായ പ്രീതി പവാറും പ്രീ ക്വാര്‍ട്ടറിലെത്തി. ആദ്യ ഒളിംപിക്സില്‍ മത്സരിക്കാനിറങ്ങിയ 20 കാരിയായ പ്രീതി ആദ്യ റൗണ്ടില്‍ വിയറ്റ്നാമിന്റെ വൊ തി കിം ആനെ 5-0ന് പരാജയപ്പെടുത്തി. 31ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ യെനി മാര്‍സെല അരിയാസിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: