കാസര്‍കോട്: ലോക്ഡൗണ്‍ കാലത്ത് കൊവിഡ് മൂലം മരണപ്പെട്ട രോഗികളെ സംസ്‌കരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിര്‍ഭയം സേവനം ചെയ്തവരാണ് സേവാഭാരതി പ്രവര്‍ത്തകര്‍. അവരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് പ്രശസ്ത ശിശുരോഗ വിദഗ്ദന്‍ ഡോ.ബി.നാരായണനായ്‌ക്ക് അഭിപ്രായപ്പെട്ടു. സേവാഭാരതി ജില്ലാ സമ്മേളനം അണങ്കൂര്‍ ശാരദാംബ സഭ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് സേവനം എപ്പോള്‍ ആവശ്യമുണ്ടോ അവിടെ സേവാഭാരതി ഉണ്ട്. നിര്‍ധന രോഗികളെ പരിചരിക്കുന്നതിലും സൗജന്യ ഭക്ഷണ വിതരണത്തിലും ഭവന നിര്‍മ്മാണത്തിലും വൃദ്ധസദനം, ബാലസദനം തുടങ്ങി സേവന പ്രവര്‍ത്തനം നടത്തുന്ന മേഖലകള്‍ നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.കെ.വേണുഗോപാലന്‍ അധ്യക്ഷനായി. സ്വാഗത സംഘം ചെയര്‍മാന്‍ വെങ്കിട്ടരമണ ഹൊള്ള,ആര്‍എസ്എസ് ഉത്തര പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍, കണ്ണൂര്‍ വിഭാഗ് സേവാ പ്രമുഖ് കെ.പ്രമോദ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവന്‍,എം.കെ. സംഗീതവിജയന്‍, എം.ടി.ദിനേശ് എന്നിവര്‍ സംസാരിച്ചു.
2024-2025 വര്‍ഷത്തെ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. സി.കെ.വേണുഗോപാല്‍ (രക്ഷാധികാരി), എം.ടി.ദിനേശ് (പ്രസിഡന്റ്), കെ.ബാലകൃഷ്ണന്‍, ടി.വി.അശോക് കുമാര്‍, സതീഷ് കമ്മത്ത് (വൈസ് പ്രസിഡന്റുമാര്‍), എ. കെ.സംഗീത വിജയ് (ജന.സെക്രട്ടറി), കെ.രാധാകൃഷ്ണന്‍, പ്രതിക്ക് ആള്‍വ, കെ.വി.ലക്ഷ്മണന്‍, പി.ബി.പ്രീത ഉണ്ണി(സെക്രട്ടരിമാര്‍), സി.എ.യെദിന്‍(ഖജാന്‍ജി), കെ.കൃഷ്ണന്‍ കുട്ടി(ജോ.ഖജാന്‍ജി),ജി.അര്‍ജുന്‍(മീഡിയ കോര്‍ഡിനേറ്റര്‍), കെ.അജയ് കമ്മത്ത്(ജോ.മീഡിയ കോര്‍ഡിനേറ്റര്‍), കെ.വി.ഉണ്ണികൃഷ്ണന്‍ (സംഘടനാ സെക്രട്ടറി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: