മുംബൈ: ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറും സെറോദ എന്ന ഓഹരിക്കച്ചവടത്തിനുള്ള പ്ലാറ്റ് ഫോമിലൂടെ കോടിപതിയായ യുവ ബിസിനസുകാരന് നിഖില്‍ കാമത്തും പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു. ഈ വീഡിയോയില്‍ 24 മണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചാലും തളരാത്ത മോദിയെക്കുറിച്ചാണ് നിഖില്‍ കാമത്ത് പറയുന്നത്.
ഇരുവരുടെയും രസകരമായ സംഭാഷണം ഇങ്ങിനെ പോകുന്നു:
രണ്‍ബീര്‍ കപൂര്‍: താങ്കള്‍ വിളിച്ചാല്‍ പ്രധാനമന്ത്രി ഫോണെടുക്കുമോ?
നിഖില്‍ കാമത്ത്: ഇല്ല. അങ്ങിനെയൊരു പ്രാധാന്യം എനിക്ക് ഒരിയ്ക്കലും ഇല്ല.
ഒന്നു രണ്ടു പരിപാടികളില്‍ പ്രധാനമന്ത്രിയുടെ അടുത്ത് ഇടപഴകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അത് കണ്ടാണ് ആളുകള്‍ ഇങ്ങിനെ ഊഹിക്കുകയാണ്. ഞാന്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു. ആരാധിക്കുന്നു. ഒരിയ്ക്കല്‍ ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം യുഎസില്‍ ഉണ്ടായിരുന്നു. വാഷിംഗ്ടണില്‍ ഞങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. ഒപ്പം കുറെ അമേരിക്കന്‍ ബിസിനസുകാരും ഉണ്ടായിരുന്നു. അന്നത്തെ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത യോഗങ്ങളില്‍ ഞങ്ങള്‍ക്കു പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹം പിന്നീട് ഒരുമണിക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്റിനെ കണ്ടു. നാല് മണിക്ക് മറ്റൊരു സംഘവുമായി ചര്‍ച്ചനടത്തി. ഏഴ് മണിക്ക് അദ്ദേഹം മറ്റൊരു സംഘവുമായി കൂടിക്കാഴ്ച നടത്തി. 11 മണിക്ക് വീണ്ടും മീറ്റിംഗ്. അങ്ങിനെ അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകള്‍ തുടര്‍ന്നു. രാത്രി ഏഴ്-എട്ട് മണിക്കായപ്പോഴേക്കും ഞാന്‍ തളര്‍ന്നു. പിന്നീട് രണ്ട് ദിവസം ഞാന്‍ വയ്യാതെ കിടന്നു. അത്രയ്ക്ക് കഠിനമായിരുന്നു ആ മീറ്റിംഗുകള്‍. മീറ്റിംഗുകള്‍ക്ക് ശേഷം മീറ്റിംഗുകള്‍. പക്ഷെ അദ്ദേഹത്തിന് ഒരു തളര്‍ച്ചയുമില്ല. അദ്ദേഹത്തിന്റെ ആ ഊര്‍ജ്ജം കണ്ടുപഠിക്കേണ്ടതാണ്. അത് മറ്റാര്‍ക്കുമില്ല.
പിന്നീട് അദ്ദേഹം ഈജിപ്തിലേക്ക് പോയി. അവിടെയും അദ്ദേഹം അമേരിക്കയില്‍ ചെയ്തതുപോലെ മീറ്റിംഗുകള്‍ തുടര്‍ന്നു. പ്രധാനമന്ത്രിയുടെ ഊര്‍ജ്ജം. അത് സമ്മതിക്കണം. ഒരു പാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: