ഷിരൂര്‍ : മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി. ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
പരമാവധി ശ്രമം മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ദ്ധനുമായ ഈശ്വര്‍ മാല്‍പെ നടത്തിയെന്നും അവരുടെ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നും കാര്‍വാര്‍ എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിലെ ഒഴുക്ക് വലിയ പ്രതിസന്ധിയാണെന്ന് സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.പ്രാദേശികമായി പുഴയെ അറിയുന്നവരെ കൊണ്ട് വന്ന് പരിശോധന നടത്തി.
പുഴയ്ക്ക് അടിയിലേക്ക് പോയപ്പോള്‍ വലിയ പാറകളും വലിയ മരവും തടസമായി നില്‍ക്കുന്നുണ്ട്. എല്ലാ സംവിധാനങ്ങളും ഒരു പോലെ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാര്യങ്ങള്‍ ധരിപ്പിച്ചെന്ന് എം എല്‍ എ വ്യക്തമാക്കി.
കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ഇത് എത്തിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കും.
അടുത്ത 21 ദിവസം പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ടെന്ന് സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. നദി ശാന്തമായാല്‍ മാത്രമേ ദൗത്യം തുടരാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: