വയനാട് : ദ്വാരക എയുപി സ്കൂളിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഇതുവരെ ചികിത്സ തേടിയത് 193 കുട്ടികള്‍. 73 കുട്ടികള്‍ നിരീക്ഷണത്തിലാണ്.
ഇതില്‍ ആറ് കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ ആര്‍ക്കും ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ രാവിലെ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി.അതേസമയം, വിദ്യാഭ്യാസ മന്ത്രിക്ക് നിലവിലെ സാഹച്യം സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് കളക്ടര്‍ ഇന്ന് സമര്‍പ്പിക്കും. സ്കൂളിലെ കുടിവെള്ളത്തില്‍ നിന്നോ തൈരില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് നിഗമനം. സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: