ഇടുക്കി: അടിമാലി വാളറയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംമൈൽകുടി സ്വദേശിനി ജലജയെയാണ് മരിച്ചത്. മൃതദേഹത്തിൽ കുത്തേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി അടിമാലി പൊലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ജലജയുടെ ഭർത്താവ് ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് ഭാര്യയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: