പാരീസ്: ഒളിംപിക്സ് 2024ന്റെ ആദ്യ മെഡല്‍ ദിനത്തില്‍ ഭാരതത്തിന്റെ ഭാരതത്തിന് ആശ്വസിക്കാന്‍ മനു ഭാക്കറിന് പിന്നാലെ എണ്ണം പറഞ്ഞ വിജയങ്ങള്‍ കൂടി.
പ്രതീക്ഷ പുലര്‍ത്തിയ ഇനങ്ങളിലൊന്നായ ബാഡ്മിന്റണില്‍ ഇന്നലെ ആദ്യ മത്സരത്തിനിറങ്ങിയ താരങ്ങള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും ഡബിള്‍സില്‍ സാത്വിക്സായിരാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ആണ് ഇന്നലെ ജയിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു രണ്ട് മത്സരങ്ങളിലേയും വിജയം. ടേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സിനിറങ്ങിയ ഹര്‍മീത് ദേശായിയും മികച്ച വിജയത്തോടെയാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
ഗ്വോട്ടിമാലയുടെ കെവിന് കോര്ഡോണിനെതിരെ ഇറങ്ങിയ ലക്ഷ്യ സെന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആദ്യ മത്സരം സ്വന്തമാക്കിയത്. സ്കോര്‍ 21-8, 22-20നായിരുന്നു ലക്ഷ്യയുടെ വിജയം.
ആതിഥേയ താരങ്ങള്‍ക്കെതിരെ പൊരുതിയാണ് ബാഡ്മിന്റണിലെ ലോക ഗ്ലാമര്‍ താരങ്ങലായ സാത്വിക്-ചിരാഗ് സഖ്യം ആദ്യ മത്സരം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്്കകായിരുന്നു ഫ്രാന്‍സിന്റെ കോര്‍വി-ലബാര്‍ സഖ്യത്തെ ഭാരത താരങ്ങള്‍ തോല്‍പ്പിച്ചത്. സ്കോര്‍ 21-17, 21-14.
ജോര്‍ദാന്റെ സായിദ് യമാനെ തോല്‍പ്പിച്ചാണ് ടേബിള്‍ ടെന്നിസില്‍ ഹര്‍മീത് ദേശായിയുടെ മുന്നേറ്റം. 4-0ന്റെ വമ്പന്‍ ജയമാണ് ഹര്‍മീത് സ്വന്തമാക്കിയത്. സ്കോര്‍ 4-0(11-7, 11-9, 11-5, 11-5).
റോവിങ്ങ് പുരുഷ സിംഗിള്‍സ് സ്കള്‍സില്‍ ഭാരതത്തിന്റെ ബല്‍രാജ് പന്‍വാര്‍ റെപ്പാഷെയിലെത്തിയതാണ് ഭാരതത്തിന് ഇന്നലെ ലഭിച്ച മറ്റൊരു വലിയ നേട്ടം.
ഭാരതത്തിന് ഇന്ന്: പങ്കെടുക്കുന്ന ഇനങ്ങള്‍: മത്സരിക്കുന്ന താരങ്ങള്‍, സമയം
ബാഡ്മിന്റണ്‍:
പുരുഷ സിംഗിള്‍സ്, വനിതാ സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, വനിതാ ഡബി
ള്‍സ്(ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍)
(ഉച്ചയ്ക്ക് 12 മുതല്‍)
ഷൂട്ടിങ്:
പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വനിതാ യോഗ്യത- ഇളവേനില്‍ വാളറിവാന്, റമിത ജിന്‍ഡാല്‍
(ഉച്ചയ്ക്ക് 12.45 മുതല്‍)
പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍
റൈഫിള്‍ യോഗ്യതാ റൗï്- സന്ദീപ് സിങ്, അര്ജുന് ബബൂറ്റ
(ഉച്ചയ്ക്ക് 2.45 മുതല്‍)
പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ഫൈനല്‍- മനു ഭാക്കര്‍
(വൈകീട്ട് 3.30 മുതല്‍)
അമ്പെയ്ത്ത്:
വനിതകളുടെ ടീം ഇനം പ്രീക്വാര്‍ട്ടര്‍-
ദീപിക കുമാരി, അങ്കിത ഭകത്,
ഭജന്‍ കൗര്‍
(ഉച്ചയ്ക്ക് 1 മുതല്‍)
റോവിങ്:
പുരുഷ സിംഗിള്‍ സ്കള്‍സ് റെപ്പാഷെ-ബല്‍രാജ് പന്‍വാര്‍
(ഉച്ചയ്ക്ക് 1.06 മുതല്‍)
ടേബിള്‍ ടെന്നിസ്:
പുരുഷ സിംഗിള്‍സ്- ശരത്ത് കമാല്‍,
ഹര്‍മീത് ദേശായി
വനിതാ സിംഗിള്‍സ്- മണിക ബത്ര,
ശ്രീജ അക്യൂല
(ഉച്ചയ്ക്ക് 1.30 മുതല്‍)
ബോക്സിങ്:
പുരുഷന്മാരുടെ 51 കിലോ വിഭാഗത്തില്‍ അമിത് പംഗല്‍
(ഉച്ചയ്ക്ക് 2.30 മുതല്‍)
നീന്തല്‍:
പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്സ്ട്രോക്ക് ഹീറ്റ്സ്- ശ്രീഹരി നടരാജ്
(ഉച്ചയ്ക്ക് 2.30 മുതല്‍)
വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍
ഹീറ്റ്സ്- ധിനിധി ദേശിങ്കു
(ഉച്ചയ്ക്ക് 2.30 മുതല്‍)
ബോക്സിങ്:
പുരുഷന്മാരുടെ 71 കിലോ വിഭാഗം- നിഷാന്ത് ദേവ്
(വൈകീട്ട് 3.02 മുതല്‍)
വനിതകളുടെ 50 കിലോ വിഭാഗം-
നിഖാത് സരീന്
(വൈകീട്ട് 4.06 മുതല്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: