കൊച്ചി: വനിതാ ജഡ്ജിയെ അധിക്ഷേപിച്ച സംഭവത്തില്‍ കുറ്റക്കാരായ അഭിഭാഷകര്‍ മാപ്പപേക്ഷിച്ചെങ്കിലും ഇത്തരമൊരു തെറ്റില്‍ അതുകൊണ്ടു മാത്രം കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമസേവനം നല്‍കാമെന്ന ഉപാധിയില്‍ കോടതിയലക്ഷ്യ നടപടികള്‍ ഉപേക്ഷിച്ചു.
2023 നവംബര്‍ 23 നാണ് അഭിഭാഷകര്‍ കോട്ടയം സിജെഎം കോടതി മുറിയിലും പുറത്തും മുദ്രാവാക്യം വിളിക്കുകയും വനിതാ ജഡ്ജിയോട് മോശമായി പെരുമാറുകയും ചെയ്തത്. ഇതേതുടര്‍ന്ന് ഹൈക്കോടതി 28 അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തു. കേസ് പരിഗണിച്ച ഇന്നലെ അഭിഭാഷകര്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും അതില്‍ മാത്രം ഒതുക്കാന്‍ കോടതി തയ്യാറായില്ല. ആറുമാസത്തേക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി ചേര്‍ന്ന് സൗജന്യ നിയമസേവനം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കോട്ടയം ജില്ലയിലെ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഈ സേവന പുരോഗതി വിലയിരുത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍, ജസ്റ്റിസ് പ്രദീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: