കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്നാണ് ഇടതു വലത് മുന്നണികള്‍ പറയുന്നത്. ഇത് അടിസ്ഥാനപരമായി തെറ്റാണ്. ബജറ്റില്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് കോടിക്കണക്കിന് തുക വകയിരുത്തിയിട്ടുണ്ട്.
1) റബര്‍ ബോര്‍ഡ് -320കോടി
2) സ്പൈസസ് ബോര്‍ഡ്-130 കോടി
3) എച്ച്എല്‍എല്‍- 15കോടി
4) കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് -77.55കോടി
5) കൊച്ചിന് കപ്പല്‍ ശാല -355കോടി
6) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി-129.50കോടി
7) നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് -17.39കോടി
8) ശ്രീ ചിത്ര ഉള്‍പ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് -1612.20കോടി
9) രാജീവ് ഗാന്ധി ബയോ ടെക്നോളജി ഉള്‍പ്പടെയുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് -940.66കോടി
10) സി ടാക് -270കോടി
11) റെയില്‍ വേ-3011 കോടി.
12) കേന്ദ്ര നികുതി വിഹിതം 2747.28 കോടി അധികം നല്കി.
ഇതിനു പുറമേ ജിഎസ്ടി 7172 കോടി. ആദായ നികുതി 8303 കോടി. എക്സൈസ് തീരുവ-224 കോടി. കോര്പ്പറേഷന് നികുതി 7209 കോടി. കസ്റ്റംസ് തീരുവ 1059.99 കോടി. മറ്റു നികുതി 39.4 6 കോടി രൂപ. കൂടാതെ കേരളത്തിലെ കേന്ദ്രസര്‍വ്വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ക്കും ഫണ്ട് ലഭിക്കും.
എന്‍എച്ച്എം, സമഗ്ര ശിക്ഷാ അഭിയന്,യുജിസി, നബാര്‍ഡ്, റോഡ് വികസനം, മത്സ്യ സമ്പദ് യോജന, ഭാരത് മാല, സാഗര്‍മല, പട്ടികജാതി പട്ടികവര്‍ഗ്ഗ ആദിവാസി ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവക്ക് വിവിധങ്ങളായ പദ്ധതികളും കോടാനുകോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഇതിനും പുറമേയാണ് പഞ്ചായത്തുകള്‍, കേന്ദ്രവിഷ്കൃത പദ്ധതികള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, സൗജന്യ ഭക്ഷ്യ ധാന്യ വിതരണം, അമൃത് പദ്ധതി, ടൂറിസം, സ്കില്‍ ഡെവലപ്പ്മെന്റ്, അര്‍ബന്‍ ഡെവലപ്പ്മെന്റ് തുടങ്ങി നിരവധി പദ്ധതികള്‍ വഴിയും കേരളത്തിന് ഫണ്ടുകള്‍ ലഭിക്കും.
കേന്ദ്ര ബജറ്റ് 2024ല്‍ താഴെ കൊടുത്തിരിക്കുന്ന പദ്ധതികളിലെല്ലാം കേരളത്തിന് വിഹിതമുണ്ട്.
സ്ത്രീകള്‍, കര്‍ഷകര്‍,യുവജനങ്ങള്‍,ദരിദ്രര്‍ എന്നിവര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. കേരളത്തിനും ഇത് ലഭിക്കും.
വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടി. 9 മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍. ഇതിലും കേരളത്തിന് വിഹിതം കിട്ടും.
കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഇതിന്റെ പ്രയോജനം കേരളത്തിലെ കര്‍ഷകര്‍ക്കും ലഭിക്കും. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ഇപിഎഫ് എന്റോള്‍മെന്റ് പിന്തുണ പ്രഖ്യാപിച്ചു. ആദ്യമാസത്തെ ശമ്പളം കേരള തൊഴിലാളികള്‍ക്കും ലഭിക്കും.
രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തിനകം 1 കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നല്‍കും. 6000 രൂപ ഒറ്റത്തവണയായി നല്‍കും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികള്‍ വഹിക്കണം. ഇതില്‍ വലിയൊരു ശതമാനം കേരളത്തിലെ യുവാക്കള്‍ക്ക് ലഭിക്കും. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ സഹായം നല്‍കും. ഇതിന്റെ പ്രയോജനം കേരളത്തിലെ 5 ലക്ഷം വീടുകള്‍ക്ക് എങ്കിലും കിട്ടും.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോഡുകളാണ് ഇതില്‍ നിര്‍മിക്കുക. 25,000 ഗ്രാമീണ മേഖലകളില്‍ റോഡുകള്‍ നിര്‍മിക്കും. മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചത് പോലെ ഇതും കേരളത്തിന് കിട്ടും.
നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റിലൈസ് ചെയ്യും. കേരളത്തിലെ നഗരസഭകള്‍ക്ക് ഈ സൗകര്യം ലഭിക്കും. ഫണ്ടും കിട്ടും. എന്നാല്‍ കേന്ദ്ര പദ്ധതി കേരളത്തില്‍ നടപ്പാക്കില്ല എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നാല്‍ കേരള ജനത ഭൂമി സംബന്ധമായ കുരുക്കുകളില്‍ കുടുങ്ങി എന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി ജീവിക്കേണ്ടിവരും!
വികസിത നഗരങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു. ഇതിന്റെ പ്രയോജനം തിരുവനന്തപുരത്തിനും കൊച്ചിക്കും ലഭിക്കും. 12 വ്യവസായ പാര്‍ക്കുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. കേരളം അപേക്ഷ കൊടുത്താല്‍ കേരളത്തിനും ചിലത് ലഭിക്കും.
ജിഎസ്ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു. സാധാരണക്കാരന്റെ നികുതിഭാരം കുറച്ചു. ഇതിന്റെ ആനുകൂല്യവും മലയാളിക്ക് ലഭിക്കും.
കിസാന്‍ സമ്മാന നിധി കേരളത്തിലെ 38 ലക്ഷം കുടുംബങ്ങള്‍ക്കാണ് കിട്ടുന്നത്. ഇനിയും കൂടുതല്‍ കര്‍ഷകര്‍ക്ക് വാങ്ങിച്ചുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരികയാണ് വേണ്ടത്.
ക്യാന്‍സര്‍ രോഗത്തിനുള്ള മൂന്ന് മരുന്നുകള്‍ക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇതിന്റെ ഗുണം കേരളത്തിലെ ക്യാന്‍സര്‍ ബാധിതര്‍ക്കും ലഭിക്കും. മൊബൈല്‍ ഫോണിനും
ചാര്‍ജറിനും വില കുറയും. ഇവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കും.
സ്വര്‍ണം, വെള്ളി വിലയില്‍ ആയിരത്തോളെ രൂപയാണ് ബജറ്റ് അവതരണ ദിനം തന്നെ കുറഞ്ഞത്. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. ഇതും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണകരമാണ്. സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ നികുതിയിളവ് നല്‍കും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ മൂന്ന് ഉല്പന്നങ്ങള്ക്ക് നികുതി കുറയ്ക്കും. ചെമ്മീന്‍ തീറ്റക്ക് ഉള്‍പ്പടെ വില കുറയ്ക്കും. കേരളത്തിലെ മത്സ്യ കര്‍ഷകര്‍ക്ക് ഇതേറെ ഗുണം ചെയ്യും.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന വിനിമയത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കി. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ എന്ജിഒകളുള്ള കേരളത്തിനാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ കിട്ടുക.
ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ഇനി മുതല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കില്ല. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ നേട്ടം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി. കേരളത്തിലെ നവ സംരംഭകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവ്. കേരളത്തിന് വളരെ പ്രയോജനം ലഭിക്കുന്ന ബജറ്റ് തീരുമാനങ്ങളില്‍ ഒന്നാണിത്. വിശേഷിച്ചും വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങള്‍ക്ക് വികസനം ഇതിലൂടെ സാധ്യമാകും.
മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് സിഡക്ഷന്‍ 50000ത്തില്‍ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതല്‍ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതി. ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തില്‍ 17,500 രൂപ വരെ സമ്പാദിക്കാം. കേരളത്തിലെ നികുതി കൊടുക്കുന്നവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.
തുടരും
(കിസാന്‍മോര്‍ച്ച അഖിലേന്ത്യ ഉപാധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: