ബോളിവുഡിൽ എപ്പോഴും ജനശ്രദ്ധ നേടുന്ന താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. 1973 ലാണ് ഇവർ വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. ജയയുമായി പ്രണയത്തിലാവുന്ന സമയത്ത് അമിതാഭ് ബച്ചൻ വലിയ താരമായിട്ടില്ല. അന്ന് ബച്ചനേക്കാൾ പ്രമുഖയാണ് ജയ. അമിതാഭ് ബച്ചൻ കരിയറിൽ ഉയർന്ന് വരുമെന്ന് ജയ ബച്ചന് വിശ്വാസമുണ്ടായിരുന്നു. ഇരുവരുടെയും സൗഹൃദം പ്രണയത്തിലെത്തി. രണ്ട് വീട്ടുകാരോടും ഇക്കാര്യം തുറന്ന് പറഞ്ഞ താരങ്ങൾ വിവാഹവും ചെയ്തു. വിവാഹ ശേഷം ഏറെക്കാലം സിനിമാ രംഗത്ത് നിന്നും ജയ ബച്ചൻ മാറി നിന്നു.
അമിതാഭ് ബച്ചനുമായുമായുള്ള ജയയുടെ വിവാഹത്തിൽ നടിയുടെ കുടുംബത്തിന് ചെറിയ നീരസമുണ്ടായിരുന്നു. ഇതേക്കുറിച്ച് അമിതാഭിന്റെ പിതാവ് അന്തരിച്ച കവി ഹരിവംശ് റായ് ബച്ചൻ തന്റെ ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. വളരെ സ്വകാര്യമായാണ് മകന്റെ വിവാഹം നടത്തിയതെന്ന് ഹരിവംശ് ചൂണ്ടിക്കാട്ടി.
അമിതാഭ് ബച്ചനുമായുമായുള്ള ജയയുടെ വിവാഹത്തിൽ നടിയുടെ കുടുംബത്തിന് ചെറിയ നീരസമുണ്ടായിരുന്നു. ഇതേക്കുറിച്ച് അമിതാഭിന്റെ പിതാവ് അന്തരിച്ച കവി ഹരിവംശ് റായ് ബച്ചൻ തന്റെ ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. വളരെ സ്വകാര്യമായാണ് മകന്റെ വിവാഹം നടത്തിയതെന്ന് ഹരിവംശ് ചൂണ്ടിക്കാട്ടി.
ബച്ചൻ കുടുംബം ഇത് എതിർത്തില്ല. വര പൂജയായിരുന്നു ആദ്യത്തെ ചടങ്ങ്. ജയയുടെ പിതാവ് അമിതാഭിന്റെ വീട്ടിലെത്തി സമ്മാനങ്ങൾ നൽകണം. താൻ ഇതേ പോലെ തിരിച്ച് ജയയുടെ വീട്ടിലും സമ്മാനങ്ങളുമായെത്തി. എന്നാൽ അവർക്കാർക്കും സന്തോഷമില്ലായിരുന്നു. അത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ഹരിവംശ് റായ് പുസ്തകത്തിൽ പറയുന്നുണ്ട്.
അയൽക്കാർക്ക് പോലും അമിതാഭിന്റെ വിവാഹം നടക്കുന്ന കാര്യം അറിയില്ലായിരുന്നു. വീട് അലങ്കരിക്കുന്ന കാര്യം ചോദിച്ചപ്പോൾ കുടുംബം ഇവരോട് കള്ളം പറഞ്ഞു. അമിതാഭിന്റെ സിനിമാ ഷൂട്ടിംഗ് ഉണ്ടെന്നാണ് ഇവർ പറഞ്ഞത്.
ചടങ്ങുകളെല്ലാം കഴിഞ്ഞ് ജയയുടെ പിതാവിനോട് സംസാരിച്ചപ്പോഴുണ്ടായ പ്രതികരണവും ഹരിവംശ് റായ് പങ്കുവെക്കുന്നുണ്ട്. അമിതാഭ് ബച്ചനെ പോലൊരു മരുമകനെ കിട്ടിയതിൽ അഭിനന്ദനം അറിയിച്ചപ്പോൾ എന്റെ കുടുംബം പൂർണമായും നശിച്ചു എന്നാണ് ജയയുടെ പിതാവ് മറുപടി നൽകിയതെന്ന് ഇദ്ദേഹം തുറന്നെഴുകി.
വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും മാറിയ ജയ ബച്ചൻ ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നീ മക്കൾക്ക് ജന്മം നൽകി. 51 വർഷമായി വിവാഹ ജീവിതം നയിക്കുകയാണ് ജയ ബച്ചനും അമിതാഭ് ബച്ചനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: