കൊച്ചി : ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ പതിവാണെന്നും ഇത് ഒരു രോഗലക്ഷണമായി വേണം കാണാനെന്നും മന്ത്രി വി.ശിവന്‍കുട്ടി. ഇതിനുള്ള ചികിത്സ കൂട്ടായി നല്‍കുന്നതിനാണ് എല്ലാവരെയും ചേര്‍ത്ത് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേഖലാതല അദാലത്ത് എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതിയുടെ പരിഗണനയിലുള്ള ഫയലുകള്‍ ഒഴികെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുഴുവന്‍ ഫയലുകളും അദാലത്തില്‍ തീര്‍പ്പാക്കാനാണ് ശ്രമം. ഈ അദാലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത ഫയലുകള്‍ തീര്‍പ്പാക്കാന്‍ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കും. ഒരു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: