ആലപ്പുഴ: ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 59 – മാന്നാര്‍ ഗ്രാമപഞ്ചായത്ത്, 11 – കുട്ടംപേരൂര്‍ – എ വാര്‍ഡ്/ നിയോജകമണ്ഡലം, 39 – ചെറിയനാട് ഗ്രാമപഞ്ചായത്ത് 04 – അരിയന്നൂര്‍ശ്ശേരി വാര്‍ഡ്/നിയോജകമണ്ഡലം, 37 – രാമങ്കരി ഗ്രാമപഞ്ചായത്ത് – 13 – വേഴാപ്ര പടിഞ്ഞാറ് വാര്‍ഡ്/നിയോജകമണ്ഡലം എന്നിവയുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ജൂലൈ 30ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടര്‍ ഉത്തരവായി. പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (എസ്കെവിഎച്ച്എസ്, കുട്ടംപേരൂര്‍, മാന്നാര്‍, 49-ാം നമ്പര്‍ അങ്കണവാടി, അരിയന്നൂര്‍ശ്ശേരി, ചെറിയനാട്) 29നും തിരഞ്ഞെടുപ്പു ദിവസമായ 30നും അവധി നല്കിയിട്ടുള്ളതായി ജില്ല കളക്ടര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര് ത്തനങ്ങളില് ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ഉത്തരവ് ബാധകല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: