ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തുന്നതിനുള്ള വെളളിയാഴ്ചത്തെ തെരച്ചില്‍ നിര്‍ത്തി. ശക്തമായ മഴ ഇടയ്ക്കിടെ പെയ്യുന്നതും അടിയൊഴുക്കും കാരണം മുങ്ങല്‍ വിദഗദ്ധര്‍ക്ക് പുഴയില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ല.
അതിനിടെ തെരച്ചിലിനായി ഫ്ലോട്ടിംഗ് പൊന്ടൂന് രീതി അവലംബിക്കാന്‍ ശ്രമിക്കുമെന്ന് കാര്‍വാര്‍ എം എല്‍ എ സതീഷ് സെയില്‍ വ്യക്തമാക്കി.നാവിക സേനാംഗങ്ങള്‍ക്ക് സുരക്ഷിതമായി ഇറങ്ങാനാണ് ഫ്ലോട്ടിംഗ് പൊന്‍ടൂണ്‍. ഈ പൊന്ടൂന് പാലം വെള്ളത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്.ഐബോഡ് സംഘം വാഹനത്തിന്റെ കൃത്യമായ ചിത്രം നല്‍കിയെന്നും എന്നാല്‍ ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്നും സതീഷ് സെയില്‍ എംഎല്‍എ വ്യക്തമാക്കി.
ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കുന്ന പുതിയൊരു സിഗ്നല്‍ കൂടി ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു.റോഡില്‍ നിന്ന് 60 മീറ്ററിലേറെ ദൂരെ പുഴയ്ക്ക് നടുവിലുളള പാറകളടങ്ങിയ മണ്‍കൂനയ്ക്ക് സമീപത്തായിട്ടാണ് സിഗ്നല്‍ ലഭിച്ചത്.ഡ്രോണ്‍ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചിരിക്കുന്നത്.
നേരത്തെ നദിയില്‍ നിന്നും മൂന്ന് സിഗ്നലുകള്‍ ലഭിച്ചിരുന്നു. ട്രക്കിന്റെയും മണ്ണിടിച്ചിലില്‍ ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം.
അതിനിടെ മന്ത്രിമാരായ എ.കെ.ശശീന്ദ്രനും മന്ത്രി മുഹമ്മദ് റിയാസും സ്ഥലത്തെത്തി അധികൃതരുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: