തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വഴി 13 വയസ്സുകാരിക്ക് പുതുജീവന്‍.
കുട്ടികളുടെ ഹൃദയങ്ങളുടെ ലഭ്യത പരിമിതമായതുകൊണ്ടുതന്നെ ഇത്തരം ഹൃദയം മാറ്റിവയ്ക്കല്‍ വിരളമാണ്. ചാവക്കാട് സ്വദേശിയായ കുട്ടി രണ്ട് മാസമായി ഐ.സി.യുവില്‍ കഴിയുകയായിരുന്നു. മസ്തിഷ്ക രക്തസ്രാവം ഉണ്ടായതിനെത്തുടഡര്ന്ന് കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ മസ്തിഷ്ക മരണം സംഭവിച്ച 47 വയസുകാരി സ്കൂള്‍ അദ്ധ്യാപികയുടെ ഹൃദയമാണ് കുട്ടിക്ക് ലഭിച്ചത്.
ഡോ: ബൈജു എസ് ധരന്‍, ഡോ വിവേക് വി പിള്ള, ഡോ സൗമ്യ രമണന്, ഡോ രഞ്ജിത്ത് എസ്, കാര്‍ഡിയോ വാസ്കുലര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോ വീണ വാസുദേവ്, ഡോ ഹരികൃഷ്ണന് എസ്, ഡോ കൃഷ്ണമൂര്‍ത്തി കെ എം, ഡോ ദീപ എസ് കുമാര്‍, ഡോ അരുണ്‍ ഗോപാലകൃഷ്ണന്, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.ജ്യോതി വിജയ്, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ ഡോ.ശ്രീനിവാസ് വി.ജി എന്നിവരും ഒപ്പം ബന്ധപ്പെട്ട ടീമുകളും ഉള്‍പ്പെടുന്ന സംഘമാണ് ദൈര്‍ഘ്യമേറിയ ഈ ശസ്ത്രക്രിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: