ചെന്നൈ: പുതുതായി അഞ്ച് വന്ദേ ഭാരത് എക്സ്പ്രസുകള്‍ കൂടി ഉടന്‍ ഇറങ്ങും. ചെന്നൈയിലെ പെരമ്പൂര്‍ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. 16 കോച്ചുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണിവയെല്ലാം. ഇവയുടെ റൂട്ടുകള്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിക്കും.
2018 മുതല്‍ ഇതുവരെയായി ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി 70 വന്ദേ ഭാരത് റേക്കുകള്‍ നിര്‍മിച്ചു. അഞ്ഞൂറിലധികം ഡിസൈനുകളിലായി 75,000 റെയില്‍ കോച്ചുകളാണ് ഇറക്കിയത്. ഈ സാമ്പത്തിക വര്‍ഷം 1,536 എച്ച്എല്‍ബി കോച്ചുകളും 650ല്‍ അധികം വന്ദേ ഭാരത് കോച്ചുകളും ഉള്‍പ്പെടെ 3515 റെയില്‍ കോച്ചുകള്‍ നിര്‍മിക്കാനാണ് പദ്ധതി.
ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുകള്‍ രണ്ട് തരമാണ്. എട്ട് കോച്ചുകളുള്ളവയും 16 കോച്ചുകളുള്ളവയും. ഇതിന് പുറമേ 20 കോച്ചുകളും 24 കോച്ചുകളുമുള്ള വന്ദേ ഭാരത് ട്രെയിനുകളും പുറത്തിറക്കാന്‍ റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: