മുംബൈ: രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയുള്ള ജോലിയുടെ കാലം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് റീഡ് ഹോഫ് മാന്‍. ബിസിനസിനെയും തൊഴിലിനെയും കേന്ദ്രീകരിക്കുന്ന സമൂഹമാധ്യമമായ ലിങ്ക് ഡ് ഇന്‍(LinkedIn) എന്ന കമ്പനിയുടെ സ്ഥാപകനാണ് റീഡ് ഹോഫ് മാന്‍ (Reid Hoffman). 2034ഓടെ രാവിലെ 9 മണി മൂതല്‍ വൈകീട്ട് 5 മണിവരെയുള്ള സുരക്ഷിത ജോലിയുടെ കാലം കഴിയുമെന്നാണ് റീഡ് ഹോഫ് മാന്റെ പ്രചവനം.
പകരം ഗിഗ് ഇക്കോണമി വരുമെന്നാണ് റീഡ് ഹോഫ്മാന്‍ പറയുന്നത്. സുസ്ഥിരമായ ജോലികള്‍ക്ക് പകരം ഹ്രസ്വകാല കരാര്‍ ജോലികളും ഫ്രീ ലാന്‍സ് ജോലികളും മാത്രം നിലനില്‍ക്കുന്ന സമ്പദ് ഘടനയെയാണ് ഗിഗ് ഇക്കോണമി(Gig Economy) എന്ന് വിളിക്കുക.
ഇതിന് മുന്‍പും റീഡ് ഹോഫ് മാന്‍ നടത്തിയ പല പ്രവചനങ്ങളും ശരിയായിട്ടുണ്ട്. 1997ലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങള്‍ വന്‍തോതില്‍ വളരുമെന്ന് പ്രവചിച്ചത്.
ചാറ്റ് ജിപിടി വരുന്നതിന് മുന്‍പേ നിര്‍മ്മിത ബുദ്ധി (Artificial Intelligence) ലോകം കീഴടക്കുമെന്ന് റീഡ് ഹോഫ്മാന്‍ പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: