ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇലോണ്‍ മസ്ക് ഏപ്രില്‍ 10ന് ഇന്ത്യ സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയില്‍ കാര്‍നിര്‍മ്മാണ ഫാക്ടറി പ്രഖ്യാപനം നടത്തുമെന്ന് കരുതിയത് തെറ്റി. ഇലോണ്‍ മസ്ക് ഇന്ത്യാ യാത്ര റദ്ദാക്കിയപ്പോള്‍ ഇന്ത്യാമുന്നണി നേതാക്കളും കോണ്‍ഗ്രസിന്റെ ജയറാം രമേശും പ്രധാനമന്ത്രിയെ പരിഹസിച്ച് ട്വീറ്റുകള്‍ നത്തി.
തൊട്ടടുത്ത ആഴ്ച ഇലോണ്‍ മസ്ക് ചൈനയിലേക്ക് പറന്നപ്പോള്‍ ഇന്ത്യയ്ക്കും പ്രധാമന്ത്രിയ്ക്കും എതിരായ ഇന്ത്യാമുന്നണി നേതാക്കളുടെ പരിഹാസം ഇരട്ടിയായി.
It was odd that @elonmusk was coming all the way to India to meet an outgoing Prime Minister. He too has now read the writing on the wall and decided to put off his visit.
INDIA’s PM will welcome him soon, and the INDIA Government will promote electric vehicles even more…
— Jairam Ramesh (@Jairam_Ramesh) April 20, 2024
ഇലോണ്‍ മസ്ക് ഇന്ത്യയുടെ യഥാര്‍ത്ഥ ചുമരെഴുത്ത് വായിച്ച് ഇന്ത്യയ സന്ദര്‍ശിക്കാതെ ചൈനയിലേക്ക് പോയി എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരിഹാസം.
Is it true that Elon Musk figured that he’d end up being pulled into BJP Jumla Prachaar and hence he has postponed his trip?
— Priyanka Chaturvedi🇮🇳 (@priyankac19) April 20, 2024
ബിജെപിയുടെ കള്ളപ്രചാരണത്തില്‍ ഇലോണ്‍ മസ്ക് വീണില്ലെന്നായിരുന്നു ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ പരിഹാസം.
പക്ഷെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇലോണ്‍ മസ്കിന്റെ ടെസ് ല കാര്കമ്പനിയും മസ്ക് തന്നെയും സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ്. പുതുതായി നിക്ഷേപമിറക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല ഇലോണ്‍ മസ്ക്. അതുകൊണ്ടാണ് ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചത് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
ഇപ്പോള്‍ ഒല കാറിന്റെ സിഇഒ ഭവിഷ് അഗര്‍വാളിന്റെ സമൂഹമാധ്യമപോസ്റ്റാണ് വൈറലാവുന്നത്. “ഇലോണ്‍ മസ്ക് ഇന്ത്യയില്‍ വന്നില്ലെങ്കില്‍ അതിന്റെ നഷ്ടം ഇന്ത്യയ്ക്കല്ല, ഇലോണ്‍ മസ്കിന് തന്നെയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ഇലക്ട്രിക് കാറുകളും ലിതിയം ബാറ്ററികളും അതിന്റെ ശൈശവദശയിലാണ്. പക്ഷെ അടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍ ഇന്ത്യ ഈ രംഗത്ത് കൂതിച്ചുയരും. അപ്പോള്‍ പിന്നെ ഇലോണ്‍ മസ്ക് ഇന്ത്യയില്‍ എത്തുമ്പോഴേക്കും വൈകിപ്പോയിരിക്കും”. – ഭവിഷ് അഗര്‍വാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
അവസാന ത്രൈമാസക്കണക്കനുസരിച്ച് ടെസ് ല വന്‍നഷ്ടം രേഖപ്പെടുത്തിയതിനാലാണ് ഇലോണ്‍ മസ്ക് ഏപ്രിലിലെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: