India

തീവ്രവാദികളെയും അക്രമികളെയും പ്രകോപിപ്പിക്കുന്നു: മമതയ്‌ക്കെതിരെ ബം​ഗ്ലാദേശ്, ഇന്ത്യൻ ഹൈക്കമ്മീഷനോട് പ്രതിഷേധം അറിയിച്ചു

Published by

ബം​ഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് അവിടെ നിന്നു വരാൻ താൽപര്യമുള്ളവരെ സ്വീകരിക്കുമെന്ന പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ച് ബംഗ്ലാദേശ്. മമതയുടെ പ്രസ്താവന തീവ്രവാദികളെയും അക്രമികളെയും പ്രകോപിപ്പിക്കുന്നതാണെന്ന് ബംഗ്ലാദേശ് ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിച്ചു.

ബംഗ്ലാദേശിലെ സംഘർഷ ഭരിതമായ സ്ഥിതിഗതികളെക്കുറിച്ച് മമത ബാനർജി നടത്തിയ അഭിപ്രായത്തിൽ ബംഗ്ലാദേശ് സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷനോട് ശക്തമായ എതിർപ്പ് അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ. അക്രമബാധിത ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾ “നമ്മുടെ വാതിലിൽ മുട്ടിയാൽ” സർക്കാർ അഭയം നൽകുമെന്നായിരുന്നു ജൂലൈ 21 ന് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെ മമത പറഞ്ഞത്.

യുഎൻ പ്രമേയമുണ്ട്. അഭയാർത്ഥികളെ ബഹുമാനിക്കുന്നു, ഇന്ത്യൻ സർക്കാർ അതിനെകുറിച്ച് സംസാരിക്കണമെന്നും ഇവർ പറഞ്ഞിരുന്നു. ഇതിനെതിരെ ഇന്ത്യയിലും പ്രതിഷേധം ഉയർന്നിരുന്നു. മമതയുടെ പ്രസ്താവന രാജ്യസുരക്ഷയ്‌ക്കെതിരെ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by