ന്യൂദല്‍ഹി: മുസ്ലിങ്ങള്‍ പറയുന്ന നമാസ് എന്ന പദം സംസ്കൃതത്തില്‍ നിന്നാണെന്ന് ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് ചീഫ് ഇമാം ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്യാസ്. നമസ്കാരം എന്നത് സംസ്കൃത പദമാണ്. നമഃ എന്ന സംസ്കൃത പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് നമാസ്. ആ വാക്കിന്റെ മൂലം സംസ്കൃതമാണ്. വണങ്ങുക എന്നര്‍ത്ഥം.
നമാസ് എന്ന വാക്ക് ഉറുദു ഭാഷയില്‍ നിന്നെന്നാണ് മിക്കവരും കരുതുന്നത്. അറബികള്‍ക്ക് നമാസ് എന്ന വാക്ക് അറിയില്ല. നമസ്കാരത്തിന് സലാഹ് എന്നാണ് അറബിയില്‍ പറയുക. അദ്ദേഹം വിശദീകരിച്ചു. റിലീജിയന്‍ വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് അദ്ദേഹം വിശദീകരണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: