കോട്ടയം: കടംകേറി മുടിഞ്ഞ്, ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും പണമില്ലെങ്കിലും പത്രാസിന് ഒരു കുറവുമില്ല. ഏതു മന്ത്രി വന്നാലും ബസ്സുകളും മറ്റു സാമഗ്രികളും വാങ്ങി കൂട്ടലാണ് കെ.എസ്.ആര്.ടി.സിയിലെ പ്രധാന ഇടപാട്. ബസുകള്‍ നന്നാക്കാനായി 10 മിനി ട്രക്കുകള്‍ വാങ്ങാനാണ് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അവര്‍കളുടെ പുതിയ കൊട്ടേഷന്‍. തകരാറിലായി വഴിയില്‍ കിടക്കുന്ന ബസ്സുകളുടെ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ട് കെഎസ്ആര്‍ടിസി രൂപീകരിക്കുന്ന റാപ്പിഡ് റിപ്പയര്‍ ടീമിനു വേണ്ടിയാണ് ഈ ട്രക്കുകളെന്നാണ് പറയുന്നത്. ഇപ്പോള്‍ ഓട്ടത്തിനിടെ ഒരു ബസ് തകരാറിലായാല്‍ ഏറ്റവും അടുത്തുള്ള ഡിപ്പോയില്‍ നിന്ന് മൊബൈല്‍ വര്‍ക്ക്ഷോപ്പ് വാന്‍ വരണം. ഇത്തരം വാനുകള്‍ മിക്കതും പഴക്കമുള്ളതാണ് . അതിനാലാണത്രെ പുതിയ സംവിധാനം. റാപ്പിഡ് റിപ്പയര്‍ ടീമിനു വളരെ പെട്ടെന്ന് എത്തി കേടായ വാഹനം നന്നാക്കി സര്‍വീസിനയയ്ക്കാന്‍ കഴിയുമെന്നാണ് മന്ത്രിയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: