ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസത്തോടനുബന്ധിച്ച് വനിത ഉദ്യോഗസ്ഥരുടെ ബൈക്ക് റാലി സംഘടിപ്പിച്ച് ഇന്ത്യൻ ആർമി. 1999-ലെ കാർഗിൽ യുദ്ധത്തിലെ നിർണായക വിജയത്തിന്റെ സ്മരണയാണം് കാർഗിൽ വിജയ് ദിവസ്. ഈ ദിനത്തോടനുബന്ധിച്ചാണ് ഹെഡ്ക്വാർട്ടേഴ്‌സ് യൂണിഫോം ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് റാലി നടന്നത്.
ലേലയിൽ നിന്ന് കാർഗിൽ വരെയാണ് ബൈക്ക് റാലി നടന്നത്. ഓൾ വുമൺ മോട്ടോർബൈക്ക് റാലി എന്ന പേരിലാണ് യാത്ര നടന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ട് മോട്ടോറബിൾ പാസുകളായ ഖാർദുങ് ലായും ഉംലിംഗ് ലായും ഉൾപ്പെടെ ലഡാക്കിലെ വെല്ലുവിളി നിറഞ്ഞ മേഖലയിലൂടെ സഞ്ചരിച്ചു.
റാലിയിൽ രാജ്യത്തുടനീളമുള്ള പരിചയസമ്പന്നരായ 25 വനിതാ ഡ്രൈവർമാരുൾപ്പെടെ പങ്കാളികളായി. സൈനിക 16 ദിവസത്തോളമാണ് റാലിയ്‌ക്ക് വേണ്ടിയെടുത്ത സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: