ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകള്‍ കൂടുതലും പുരുഷന്മാരാണ്, അതേസമയം നടിമാര്‍ എത്ര വലിയവരായാലും അവരുടെ പിന്നിലായിരിക്കും എന്നതാണ് പൊതുധാരണ. എന്നിരുന്നാലും, ഇന്ത്യയിലെ മുന്‍നിര നടിമാരെല്ലാം ആ പ്രതീക്ഷയെ അട്ടിമറിച്ചു. പല നടിമാരും ഇപ്പോള്‍ തങ്ങളുടെ മുന്‍നിര പുരുഷ താരങ്ങളേക്കാള്‍ സമ്പന്നരാണ്. ഇന്ത്യയിലെ ഏറ്റവും ധനികയായ നടി യഥാര്‍ത്ഥത്തില്‍ തന്റെ ഭര്‍ത്താവിന്റെ മൂന്നിരട്ടി സമ്പന്നയാണ്.
ഇപ്പോഴിതാ വിവിധ ദേശീയമാധ്യമങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ ധനികരായ നടിമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ധനികരായ നടിമാരുടെ പട്ടികയില്‍ ആദ്യസ്ഥാനത്ത് ഇടം പിടിച്ചിരിക്കുയാകയാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ പട്ടിക അനുസരിച്ച്, 25 വര്‍ഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണ്. 650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
550 കോടിയുള്ള ആലിയ ഭട്ട്, 500 കോടിയുള്ള ദീപിക പദുക്കോണ്‍, 485 കോടിയുള്ള കരീന കപൂര്‍, 250 കോടിയുടെ ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് ഈ പട്ടികയില്‍ ശേഷിക്കുന്നവരുടെ പട്ടികയില്‍.
അതേസമയം നയന്‍താരയാണ് ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ദക്ഷിണേന്ത്യന്‍ നടി. 200 കോടിയാണ് നയന്‍താരയുടെ ആസ്തി.
തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സജീവമായ ഐശ്വര്യ, ഒരു സിനിമയ്ക്ക് 10 കോടി രൂപയും പരസ്യ ചിത്രങ്ങള്‍ക്ക് 7 മുതല്‍ 8 കോടിയുമായി പ്രതിഫലം വാങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോറിയല്, സ്വിസ്, ലോഞ്ചിനസ്, ലക്സ്, കൊക്കക്കോള, പെപ്സി, ടൈറ്റന് വാച്ചുകള്‍, ലാക്മി കോസ്മെറ്റിക്സ്, ഫിലിപ്സ്, പാമോലീവ്, കാഡ്ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുമായുള്ള പരസ്യകരാറുകളും ഐശ്വര്യക്കുണ്ട്.
രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്ര് ഹോളിവുഡില്‍ സിനിമ/ സീരീസ് എന്നിവക്കായി ലക്ഷക്കണക്കിന് ഡോളറുകളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ബ്രാന്‍ഡ് പ്രമോഷന്,എന്‍ഡോഴ്സ്മെന്റ് എന്നിവയിലൂടെകോടി കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നുണ്ട്. ബിസിനസിലും സജീവമാണ്.പര്‍പ്പിള്‍ പിക്ചേഴ്സ് പ്രിയങ്കയുടെ നിര്‍മാണ കമ്പനിയാണ്.അനോമലി എന്ന പേരില്‍ ഹെയര്‍കെയര്‍ ബ്രാന്‍ഡും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റും നടിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: