India

കശ്മീരിലെ മാര്‍ത്താണ്ഡ് സൂര്യക്ഷേത്രത്തെ ചെകുത്താന്റെ ഗുഹ എന്ന് വിശേഷിപ്പിച്ച അണ്‍അക്കാദമിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

Published by

ജമ്മുകശ്മീരിലെ അനന്ത് നാഗിനടുത്ത് എട്ടാം നൂറ്റാണ്ടില്‍ ഉയര്‍ത്തപ്പെട്ട ക്ഷേത്രമാണ് മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം. സൂര്യഭഗവാന്റെ പേരിലുള്ളതാണ് ഈ ക്ഷേത്രം. പക്ഷെ ഈ ഹിന്ദു ക്ഷേത്രത്തെ മുസ്ലിം ചക്രവര്‍ത്തിയായ സിക്കന്ദര്‍ ഷാ മിരി തകര്‍ക്കുകയായിരുന്നു.

പാഠഭാഗത്തിലെ വിവാദ പരാമര്‍ശം ചുവടെ:

അദ്ദേഹത്തിന്റെ അനുയായികള്‍ 15ാം നൂറ്റാണ്ടിലാണ് ഈ സൂര്യക്ഷേത്രത്തെ തകര്‍ക്കുന്നത്. ഈയിടെ ഓണ്‍ലൈനില്‍ പാഠഭാഗങ്ങള്‍ നല്‍കുന്ന അണ്‍അക്കാദമി എന്ന കമ്പനി മാര്‍ത്താണ്ഡ് സൂര്യക്ഷേത്രത്തെക്കുറിച്ച് നല്‍കിയ ഉള്ളടക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. മാര്‍ത്താണ്ഡ് സൂര്യക്ഷേത്രത്തെ ചെകുത്താന്റെ ഗുഹ എന്ന് വിശേഷിപ്പിച്ചതിനാലാണ് അണ്‍ അക്കാദമിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്.

ഈ പാഠഭാഗം പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം അഴിച്ചുവിടുകയാണ്. “മാര്‍ത്താണ്ഡ സൂര്യക്ഷേത്രത്തെ ചെകുത്താന്റെ ഗുഹ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ചു. ആട്ടെ നിങ്ങള്‍ ഇതെല്ലാം എടുക്കുന്നത് ബോളിവുഡ് സിനിമയില്‍ നിന്നാണോ? “- ഇതായിരുന്നു അനുരാധ ഗോയല്‍ സമൂഹമാധ്യമമായ എക്സില്‍ ചോദിച്ചത്.

ഡോ.വിക്രം സമ്പത്തിനെപ്പോലുള്ള വിഖ്യാത ചരിത്രകാരന്മാരും അണ്‍ അക്കാദമിയുടെ ഈ തെറ്റിനോട് പ്രതികരിച്ചു. “ബോളിവുഡ് സിനിമകളില്‍ നിന്നാണോ നിങ്ങള്‍ പാഠഭാഗങ്ങള്‍ എടുക്കുന്നത്. വലിയ നാണക്കേട് തന്നെ” എന്നാണ് ഡോ. വിക്രം സമ്പത്ത് പ്രതികരിച്ചത്.

വിമര്‍ശനവും പരിഹാസവും വ്യാപകമായി ഉയര്‍ന്നതോടെ ഇപ്പോള്‍ അണ്‍അക്കാമദി ഈ പാഠഭാഗം നീക്കം ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക