അഹമ്മദാബാദ്: അദാനിയുടെ മുന്ദ്രയിലെയും ഖാവ് ഡയിലെയും പുനരുപയോഗ ഊര്ജ്ജോല്പാദന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി ഭൂട്ടാന് പ്രധാനമന്ത്രിയും ഭൂട്ടാന് രാജാവും . ഇരുസ്ഥലത്തുമായി 30 ജിഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ്ജമാണ് ഉല്പാദിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊര്ജ്ജോല്പാദന കേന്ദ്രങ്ങളില്‍ ഒന്നാണ് അദാനിയുടെ സൈറ്റുകള്‍.
വിദേശരാജ്യങ്ങളിലെ പലരും അദാനിയുടെ ഈ പദ്ധതിയില്‍ ആകൃഷ്ടരാണ്. ഭൂട്ടാനില്‍ അദാനി ജലവൈദ്യുത പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ആരംഭിക്കാന്‍ ആലോചിച്ചുവരുന്നതിനിടയിലാണ് ഭൂട്ടാന് നേതാക്കളുടെ മുന്ദ്ര, ഖാവ് ഡ സൈറ്റുകളിലേക്കുള്ള സന്ദര്‍ശനം. ഗുജറാത്തിലെ കച്ചിലെ ഖാവ് ഡയില്‍ 538 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഊഷരഭൂമിയിലാണ് പുനരുപയോഗഊര്‍ജ്ജം ഉല്പാദിപ്പിക്കാനുള്ള സംവിധാനം ഉയര്‍ത്തിയിരിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗഊര്‍ജ്ജ ഉല്പാദനകേന്ദ്രമാണ്. ഒന്നര ലക്ഷം കോടി ചെലവിലാണ് അദാനി എനര്‍ജി ഈ കേന്ദ്രം ഉയര്‍ത്തുന്നത്.
ഭൂട്ടാന് രാജാവ് വാങ്ചുകിനെയും ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് തോബ് ഗെയെയും അദാനി മന്ദ്ര തുറമുഖത്തിനടുത്തുള്ള ഖാവ് ഡയിലെ ഊര്ജ്ജോല്പാദനകേന്ദ്രത്തില് ഊഷ്മളമായ വരവേല്പ് നല്കി. തനിക്ക് ഭൂട്ടാനില്‍ ജലവൈദ്യുത പദ്ധതികളും അടിസ്ഥാനസൗകര്യവികസനപദ്ധതികളും ആരംഭിക്കാന്‍ താല്പര്യമുണ്ടെന്ന് അദാനി അവരെ അറിയിച്ചു.
ജലസമൃദ്ധിയുള്ള ഭൂട്ടാനില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് നല്ല സാധ്യതയുണ്ട്. അതുപോലെ അവിടെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ സാധ്യതകളും ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഭൂട്ടാന് രാജാവ് വാങ്ചുകും ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് തോബ് ഗെയും ഭൂട്ടാനില്‍ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: