തൃശൂർ: തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം. ഒരുലക്ഷത്തിൽ അധികം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക പരിശോധനയിൽ കണക്കാക്കുന്നു. ബുധനാഴ്ച പുലർച്ചയോടെയാണ് മോഷണം നടന്നിരിക്കുന്നത്. നാലമ്പലത്തിനകത്ത് ഓടു പൊളിച്ച് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് മോഷണം നടത്തിയത്.
രാവിലെ അഞ്ചിന് കൗണ്ടർ തുറക്കാനെത്തിയ ജീവനക്കാരാണ് വിവരം അറിഞ്ഞത്. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പതിവ് ചടങ്ങുകൾക്കും ദർശനത്തിനും മുടക്കം വരുത്തിയിട്ടില്ല. വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ മോഷണം പതിവാകുകയാണ്. രണ്ട് ദിവസം മുൻപാണ് തലശേരി തലായ് ബാലഗോപാല ക്ഷേത്രത്തിൽ കവർച്ച നടന്നത്. പുറത്ത് തൂക്കിയിട്ട 11 തൂക്ക് വിളക്ക് ,ഉരുളി, ബക്കറ്റിൽ സൂക്ഷിച്ച നെയ് വിളക്കുകൾ ,ചട്ടുകം എന്നിവയാണ് മോഷണം പോയത്.
മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിയുകയും ചെയ്തു. സംസ്ഥാനത്ത് ആൻ്റി തഫ്റ്റ് സ്ക്വാഡ് ഇല്ലാതായതോടെ മോഷണ പരമ്പരകൾ കൂടുകയാണ്. പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നു. മുൻ ഡിജിപി ജേക്കപ് പുന്നൂസാണ് ആൻ്റിതെഫ്റ്റ് സ്ക്വാഡ് രൂപികരിച്ചത്. ക്ഷേത്ര കവർച്ചകൾ ഉൾപ്പെടെ കണ്ടെത്തുന്നതിനായാണ് ഈ സ്ക്വാഡ് രൂപീകരിച്ചത്. ഇപ്പോഴത്തെ ഐ.ജി.വിജയനായിരുന്നു മേൽനോട്ടം.
കേരളത്തിലെ വിവിധ ജില്ലകളിലെ കഴിവുറ്റ പോലീസ് ഉദ്യോഗസ്ഥരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്. ഈ സ്ക്വാഡ് പിരിച്ചുവിട്ടതോടെ ടist എന്ന പേരിൽ വീണ്ടും ഒരു ടീo രൂപികരിച്ചു.തീവ്രവാദ കേസ്സുകൾ ഉൾപ്പെടെ നിരീക്ഷിക്കാൻ. ആറ് മാസം കൂടുമ്പോൾ തൃശ്ശൂർ പോലീസ് അക്കാദമിയിൽ സ്ക്വാഡ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നല്കിയിരുന്നു. അതും നിലച്ച മട്ടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: