ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടു മീഡിയ വണ്ണിനു കലിയടങ്ങുന്നില്ല. കേരളത്തില്‍ താമര വിരിയാതിരിക്കാന്‍ മീഡിയ വണ്‍ വനിതാ റിപ്പോര്‍ട്ടറെ ഇറക്കി പെണ്ണു കേസ് കെട്ടിച്ചമച്ചിട്ടും ഫലമുണ്ടായില്ല. തൃശൂരില്‍ സുരേഷ് ഗോപി തോല്‍ക്കുമെന്നു പത്തിലേറെ തവണ മീഡിയ വണ്‍ അടുപ്പു കൂട്ടി ചര്‍ച്ച വിലയിരുത്തിയതാണ.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി ന്യൂഡല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങള്‍ക്കു ബൈറ്റ് നല്കി മടങ്ങുമ്പോഴാണ് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ തൗഫിക് ആലം പിന്നില്‍ നിന്നു കത്തിക്കുത്ത് ആംഗ്യം കാട്ടിയത്.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.
ഇതൊരു റിഹേഴ്സല്‍ ആയിരുന്നോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്.
ഡല്‍ഹിയിലെ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ജിഹാദി സാന്നിധ്യം പുതുമയുള്ള കാര്യമല്ല. അഴിമുഖം ലേഖകനായിരുന്ന സിദ്ദിഖ് കാപ്പന് ഹത്രാസ് യു എ പി എ കേസില്‍ പ്രതിയായി.
ഡല്‍ഹി കലാപ കാലത്ത് വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് മീഡിയ വണ്‍ സംപ്രേഷണം 48 മണിക്കൂറേക്ക് തടഞ്ഞിരുന്നു. വൈകാതെ ചാനല്‍ നിരോധിച്ചെങ്കിലും സുപ്രീം കോടതി വിധി നിരോധനം നീക്കി.
കശ്മീര്‍ ഭീകരര്‍ക്ക് അനുകൂലമായി പരമ്പര ചെയ്ത മീഡിയ വണ്‍ ബ്യൂറോ ചീഫ് റഷീദുദ്ദീന്‍ ചാനല്‍ നിരോധനത്തിനു മുഖ്യ കാരണമായിരുന്നു. സിദ്ദിഖ് കാപ്പന് പിടിയിലായതോടെ അങ്കലാപ്പിലായ റഷീദ് സൗദി അറേബ്യയിലേക്ക് പോയി. യാത്രാ ചാനലും ട്രാവല്‍ ഏജന്‍സിയുമായി സൗദിയില്‍ കഴിയുകയാണിപ്പോള്‍.
സിദ്ദിഖ് കാപ്പനും റഷീദുദ്ദീനും ഒത്ത പിന്‍ഗാമിയായി മാറുകയാണ് തൗഫിക് ആലം. മീഡിയ വണ്‍ അടുപ്പു കൂട്ടി ചര്‍ച്ചക്കാരുടെ മനസിലിരുപ്പ് ആലം ആംഗ്യത്തിലൂടെ പ്രകടിപ്പിച്ചുവെന്നു കരുതിയാല്‍ മതി. https://x.com/prabha_nair/status/1815756268000157815
പ്രതികരിക്കാൻ ഇവിടെ എഴുതുക: