കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുകുട്ടികൾ ചികിത്സയിൽ തുടരുകയാണ്. മൂന്നരയും നാലും പ്രായമുള്ള കുട്ടികളെയാണ് രോഗം പിടിമുറുക്കിയിരിക്കുന്നത്. ഇതിൽ കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരൻ വെൻ്റിലേറ്ററിൽ ആണ്.
കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്റെ നില തൃപ്തികരമാണെന്നും കുട്ടിയെ റൂമിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.രോഗ സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും.
കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരന് കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം ഇന്ത്യയിലാദ്യമായി രോഗമുക്തി നേടിയ കേസായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: