കണ്ണൂര്‍: കേന്ദ്രബജറ്റിനെ പറ്റി കേരളത്തിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നത് പതിവ് പ്രസ്താവനയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി.
അദ്ദേഹം ഒന്ന് മനസ്സിരുത്തി കേന്ദ്ര ബജറ്റിനെ സ്വന്തം സഹോദരനും സാമ്പത്തിക വിദഗ്ധനുമായ ഹരിലാലിന്റെ സഹായത്തോടു ഒന്നുകൂടി വിശകലനം ചെയ്ത് പഠിക്കണം. ബജറ്റ് കേരളം ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും 140 കോടി ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതാണ്. യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, സ്കില്‍ ഡെവലപ്മെന്റ് എന്നിവയ്ക്ക് 2 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും നല്ല ഗുണം ലഭിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവ് പ്രകടിപ്പിക്കുന്ന മലയാളി യുവാക്കളായിരിക്കും. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഉള്ള ഒരു വന്‍ സഹായമാണ് ബജറ്റിലൂടെ നമുക്ക് നല്‍കിയിട്ടുള്ളത്, അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: