രാജ്ഭവന് (ഗോവ): കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക് ഇന്‍ ഇന്ത്യ’ എന്ന ദര്‍ശനത്തെ ഉള്‍ക്കൊണ്ട് ഗോവ ഷിപ്യാര്ഡ് തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ അത്യാധുനിക യുദ്ധക്കപ്പല്‍ ‘ഐഎന്‍എസ് ത്രിപുട്’ വാസ്ക്കോയില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ.് ശ്രീധരന്‍പിള്ളയുടെ ഭാര്യയും ഗോവയിലെ പ്രഥമ വനിതയുമായ അഡ്വ. കെ. റീത്ത ശ്രീധര്‍ കടലിലിറക്കി.
ചടങ്ങില്‍ ഗവര്‍ണര്‍ പി.എസ.് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി. ആദ്യത്തെ മിസൈല്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പല്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ ഗോവന്‍ ഷിപ്യാര്ഡിന് സാധിച്ചതില്‍ അഭിമാനിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. ഷിപ്യാര്ഡ് സിഎംഡി ബ്രജേഷ് കുമാര്‍ ഉപാധ്യായ്, വൈസ് അഡ്മിറല്‍മാരായ ബി. ശിവകുമാര്‍, കൃഷ്ണ സ്വാമിനാഥന്, സഞ്ജയ് ജസ്ലിത് സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: