തിരുവനന്തപുരം: കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് 2024-25 വര്‍ഷത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം വന്യജീവി വകുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു.
വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. ഇത് സംബന്ധിച്ച അപേക്ഷാ ഫോം വനം വകുപ്പിന്റെ ംംം.ളീൃലേെ.ഴീ്.ശി ല്‍ നിന്നും, തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസില്‍ നിന്നും ലഭ്യമാണ്. താത്പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകള്‍ എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 31ന് മുമ്പായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04872320609, 8547603777, 8547603775.
പ്രതികരിക്കാൻ ഇവിടെ എഴുതുക: