തിരുവനന്തപുരം: ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേന്ദ്രബജറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബീഹാറിനും ആന്ധ്രയ്ക്കും ഹിമാചലിനും പ്രത്യേക സഹായം പ്രഖ്യാപിച്ചതിനെ മറ്റ് ഇടതു കക്ഷി നേതാക്കളും കോണ്‍ഗ്രസും എതിര്‍പ്പു പ്രകടിപ്പിച്ച സ്ഥാനത്താണ് മുഖ്യമന്ത്രി അനുകൂല പ്രതികരണം നടത്തിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജറ്റ് നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ ആവര്‍ത്തിച്ചുന്നയിക്കാന്‍ യോജിച്ച ശ്രമം നടത്തും. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിക്കണം. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: